രൂപേഷ് പോളിന്റെ സെയിന്റ് ഡ്രാക്കുള

ബിസ് ടിവി നെറ്റ് വര്‍ക്ക് നിര്‍മ്മിക്കുന്ന ഈ ഇംഗ്‌ളീഷ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനറും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും ഡാം 999 സംവിധാനം ചെയ്ത സോഹന്‍ റോയാണ്. അണക്കെട്ടുകകളിലെ ജലസംഭരണികള്‍ ഉയര്‍ത്തുന്ന ഭീഷണി മാരകമെന്ന് വിളിച്ചുപറയുന്ന ചിത്രമായിരുന്നു ഡാം 999. മലയാളത്തില്‍ ലാപ്‌ടോപ്പ് എന്ന ചിത്രത്തിലൂടെ പ്രശസ്ത നായ രൂപേഷ് പോള്‍ ഡ്രാക്കുള ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്.
വടക്കന്‍ പാട്ടിലെ പാടിപതിഞ്ഞ ചന്തുവിന്റെ പ്രതിരൂപത്തെ എം.ടി വടക്കന്‍ വീരഗാഥയിലൂടെ പൊളിച്ചെഴുതുന്ന തരത്തിലൊരു ശ്രമമാണ് ഇവിടേയും നടത്തുന്നത്. ഡ്രാക്കുള എന്ന ചിത്രം മുന്‍പ് കണ്ടവര്‍ ലോകമെമ്പാടുമുണ്ട്. അവരുടെ സങ്കല്പങ്ങളിലെ ക്രൂരനായ ഡ്രാക്കുള പ്രഭുവിനെ ആകെ മാറ്റിമറിച്ച് സെയിന്റ് ഡ്രാക്കുളയാക്കി ത്രിഡിയിലൂടെ പുതിയ കാഴ്ചയൊരുക്കുകയാണ് രൂപേഷ്‌പോള്‍ തന്റെ പുതിയ ചിത്രത്തിന്റെ വിശാല ക്യാന്‍വാസില്‍. വിവിധ ഭാഷകളിലേക്ക് മൊഴി മാറ്റം ചെയ്യുന്ന സെയിന്റ്ഡ്രാക്കുള ഡിസംബറില്‍ ഇന്ത്യന്‍ തിയറ്ററുകളിലുമെത്തും.


Click it and Unblock the Notifications











