»   » ഭരണിപ്പാട്ടുമായി സന്തോഷ് പണ്ഡിറ്റ്

ഭരണിപ്പാട്ടുമായി സന്തോഷ് പണ്ഡിറ്റ്

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
മാനത്തു നിന്നും പൊട്ടിവീണ കൊള്ളിമീന്‍ പോലൊരു പ്രതിഭാസം മാത്രമാണ് സന്തോഷ് പണ്ഡിറ്റെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തെറിവിളി കേട്ട് പണ്ഡിറ്റ് ഇനി സിനിമയെടുക്കില്ലെന്ന് വിശ്വസിച്ചവരും ഇവിടെ എറെയുണ്ട്.

എന്നാല്‍ സ്വയം സൂപ്പര്‍താരപട്ടം എടുത്തണിഞ്ഞ സന്തോഷ് പണ്ഡിറ്റിന് അങ്ങനെയൊരു ഉദ്ദേശമേയില്ല. രണ്ടാമത്തെ സിനിമയായ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് പുറത്തിറങ്ങും മുമ്പെ ഒരു വീഡിയോ ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുകയാണ് നടന്‍.

ഭദ്രേ ശരണമെന്നൊരു ഭക്തിഗാനവുമായാണ് പണ്ഡിറ്റിന്റെ വരവ്. കിരീടവും ആഭരണങ്ങളുമൊക്കെയണിഞ്ഞ് ദൈവീക വേഷത്തിലെത്തുന്ന പണ്ഡിറ്റ് ഭരണിപ്പാട്ടിലൂടെ കൊടുങ്ങല്ലൂരമ്മയെയാണ് സ്തുതിയ്ക്കുന്നത്.

ഇതാദ്യമായാണ് താന്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ഒരൊറ്റ ദിവസം ആല്‍ബത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്നും താരം പറയുന്നു. അഭിനയിക്കുകയെന്ന തൊഴില്‍ മാത്രമാണ് ഇത്തവണ ചെയ്തതെന്നും സകലകലാവല്ലഭന്‍ വെളിപ്പെടുത്തുന്നു. തന്റെ സിനിമകളില്‍ ക്യാമറയൊഴിച്ചുള്ള സകല കുണ്ടാമണ്ടികളും സന്തോഷ് തന്നെയാണ് കൈകാര്യം ചെയ്യാറ്.

എന്തായാലും ഭദ്രേ ശരണം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചുകഴിഞ്ഞു. പണ്ഡിറ്റിന്റെ പുതിയ അവതാരം ആരാധകരെയാകെ ഞെട്ടിച്ചിരിയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
For, this self proclaimed people’s superstar has now come up with an interesting cameo in a devotional album, Badre Saranam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam