»   » അന്നു ബാലതാരം; ഇന്നു ദിലീപിന്റെ നായിക

അന്നു ബാലതാരം; ഇന്നു ദിലീപിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam
Sanusha
സനുഷയെ ഓര്‍മ്മിക്കുന്നില്ലേ? കെകെ രാജീവ്കുമാറിന്റെ ഓര്‍മ്മയെന്ന സീരിയലിലൂടെയും പിന്നീട് ഒട്ടേറെ സിനിമകളിലൂടെയം മലയാളികളുടെ കുസൃതിക്കുട്ടിയായ സനുഷ.

ബ്ലസ്സിയുടെ കാഴ്ച, മാമ്പഴക്കാലം തുടങ്ങിയ ചിത്രങ്ങളില്‍ സനൂഷ ചെയ്ത വേഷങ്ങള്‍ പ്രേക്ഷകര്‍ മറക്കാനിടയില്ല. ഇന്ന് ആ പെണ്‍കുട്ടി വളര്‍ന്നിരിക്കുന്നു, തമിഴില്‍ നായികയായി വരെ അഭിനയിച്ചു. ഇപ്പോഴിതാ മലയാളത്തിലും സനുഷ നായികയാവുന്നു.

ദിലീപിനൊപ്പമാണ് നായികയായുള്ള സനൂഷയുടെ അരങ്ങേറ്റം. തമിഴില്‍ സനുഷ നായികയായ രണ്ടു ചിത്രങ്ങള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. ഭാഗ്യമുള്ള നായികയെന്ന പേരും സനൂഷ തമിഴകത്ത് നേടിയെടുത്തു. സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മുരുകന്‍ എന്ന ചിത്രത്തിലാണ് സനുഷ ദിലീപിന്റെ നായികയാവുന്നത്.

മാര്‍ച്ച് രണ്ടാം വാരത്തില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. വര്‍ണചിത്രയുടെ ബാനറില്‍ സുബൈറും നെല്‍സണ്‍ ഈപ്പനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദിലീപിന്റെ നായികയായ തുടക്കം കുറിച്ച നടിമാര്‍ പലരും പിന്നീട് മലയാളികളുടെ ഇഷ്ടനായികമാരായി മാറിയിട്ടുണ്ട്. സനൂഷയുടെയും തുടക്കം ദീലീപനൊപ്പമാണെന്നതിനാല്‍ പുതിയൊരു നായികയെ മലയാളത്തിന് കി്ട്ടുകയാണെന്ന് പ്രതീക്ഷിക്കാം.

English summary
Child Actor Sanusha to be act as a heroine of Dileep in Sandhy Mohan's new film Mister Murukan. Sanusha already act as heroine in two Kollywood movies and got the name as lucky actress

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam