»   » നഗ്നയായി പോസ് ചെയ്തിട്ടില്ലെന്ന് വീണ മാലിക്ക്

നഗ്നയായി പോസ് ചെയ്തിട്ടില്ലെന്ന് വീണ മാലിക്ക്

Posted By:
Subscribe to Filmibeat Malayalam
Veena Malik
ലോകപ്രശസ്ത ഫാഷന്‍ മാഗസിനായ എഫ്എച്ച്എമ്മിന്റെ കവര്‍ ചിത്രത്തിന് വേണ്ടി നഗ്നയായി പോസ് ചെയ്തിട്ടില്ലെന്ന് പാക് നടി വീണ മാലിക്ക്.

മാഗസിന്റെ പുതിയ പതിപ്പിലാണ് വീണ മാലിക്ക് മാറിടം കൈ കൊണ്ട് മറച്ച് നില്‍ക്കുന്ന രീതിയിലുള്ള പൂര്‍ണ നഗ്ന ചിത്രമുള്ളത്.

കൈയില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ പേര് എഴുതിച്ചേര്‍ത്തുകൊണ്ടാണ് വീണ ചിത്രത്തിന് പോസ് ചെയ്തിരിയ്ക്കുന്നത്. വീണയുടെ ഈ സാഹസികത പാകിസ്താനില്‍ വന്‍ വിവാദമായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇങ്ങനെയൊരു ഫോട്ടോഷൂട്ടിന് നിന്നുകൊടുത്തിട്ടില്ലെന്നാണ് വീണയുടെ വാദം. എന്നാലിത് എഫ്എച്ച്എമ്മിന്റെ ഇന്ത്യ എഡിറ്റര്‍ ഇത് നിഷേധിയ്ക്കുന്നു. ഫോട്ടോഷൂട്ടിന്റെ വീഡിയോ ടേപ്പുകളും അവരുമായി നടത്തിയ ചര്‍ച്ചകളുടെ ഇമെയിലുകളും തെളിവായി നല്‍കാന്‍ തയാറാണെന്നും അവര്‍ വ്യക്തമാക്കുന്നു. ബിഗ് ബോസ്സിന്റെ കഴിഞ്ഞ പതിപ്പില്‍ പങ്കെടുത്തുകൊണ്ട് വീണ മാലിക്ക് ഇന്ത്യയിലും തരംഗം സൃഷ്ടിച്ചിരുന്നു.

English summary
Veena Malik is no stranger to controversies. This time the sexy Pakistani girl has dared to literally bare it all for the cover of FHM magazine's December issue. Having hit the stands a day ago, the cover shows Veena in all her curvaceous glory, bringing to focus a mock tattoo saying ISI.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam