»   » അക്കസോട്ടയുടെ ഉണ്ണിക്കുട്ടന് കല്യാണം

അക്കസോട്ടയുടെ ഉണ്ണിക്കുട്ടന് കല്യാണം

Posted By: Super
Subscribe to Filmibeat Malayalam
Sidharth-Rampoche of Yotha
അക്കോസോട്ടയുടെ ഉണ്ണിക്കുട്ടന്‍ ഇപ്പോഴെവിടെയാണെന്നും എന്താണെന്നുമുള്ള വിശേഷങ്ങള്‍ പുറത്തുവന്നത് ഈയിടെയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷവും മലയാളി ഇപ്പോഴും ഉണ്ണിക്കുട്ടനെ മറന്നിട്ടില്ലെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു ആ വാര്‍ത്തയ്ക്ക് കിട്ടിയ പ്രചാരം.

1992ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധയില്‍ ഉണ്ണിക്കുട്ടനും റിംപോച്ചെയുമായി തിളങ്ങിയ സിദാര്‍ഥ് എന്ന താരം ഇപ്പോഴെവിടെയാണെന്ന് കണ്ടെത്തിയത് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകനായ സന്തോഷ് കുമാറെന്ന മലയാളിയായിരുന്നു.

ഇപ്പോഴിതാ സിദാര്‍ഥിനെ കുറിച്ച് പുതിയൊരു വിശേഷം കൂടി പുറത്തുവരുന്നു. മല്ലൂസിന്റെ പ്രിയപ്പെട്ട ഉണ്ണിക്കുട്ടന്‍' ഇപ്പോള്‍ കല്യാണത്തിരക്കിലാണ്. നേപ്പാളിലെ നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ മെമ്പര്‍ സെക്രട്ടറിയായ യുവരാജ് ലാമയുടെ മകനായ സിദ്ധാര്‍ഥിന്റെ വധു സുപ്രിയ ഗുരുംഗ് ആണ്. സിദ്ധാര്‍ഥും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗമാണ്.

സംഗീത് ശിവനും സംഘവും ലാമയെ അവതരിപ്പിക്കാന്‍ പറ്റിയ ഒരു നേപ്പാളി കുട്ടിക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെ ചിത്രത്തില്‍ ആയോധനാചാര്യനായി അഭിനയിച്ച ഗോപാല്‍ ഭൂട്ടാനിയാണ് സിദാര്‍ഥിന്റെ കാര്യം സംഗീത് ശിവനോട് പറഞ്ഞത്. അങ്ങനെ നേപ്പാളിന്റെ സിദ്ധാര്‍ഥ് മലയാളിയുടെ ഉണ്ണിക്കുട്ടനായി മാറുകയായിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam