»   » മോളിവുഡില്‍ കോപ്പിയടി തരംഗം

മോളിവുഡില്‍ കോപ്പിയടി തരംഗം

Posted By:
Subscribe to Filmibeat Malayalam
Four Friends
ദാരിദ്ര്യത്തിന്റെ ഉപോത്ന്നമാണ് മോഷണം. പണത്തിന്റെയോ സ്വത്തിന്റെയോ കാര്യത്തില്‍ മാത്രമല്ല, കലാരംഗത്തും ഇതുതന്നെയാണ് സ്ഥിതി. നല്ല കലാസൃഷ്ടികള്‍ അടിച്ചുമാറ്റി കെട്ടിലും മട്ടിലും മാറ്റം വരുത്തി നേട്ടം കൊയ്യുന്ന കലാകാരന്മാര്‍ ലോകത്തെല്ലായിടത്തുമുണ്ട്. ചലച്ചിത്രരംഗത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല, റീമേക്ക് എന്ന ഓമനപ്പേരിലാണ് ഇവിടെ മോഷണം അരങ്ങേറുന്നതെന്ന് മാത്രം.

മലയാള സിനിമയിലും ഇപ്പോള്‍ ദാരിദ്ര്യം കൊടികുത്തി വാഴുകയാണ്. സിനിമയുടെ നട്ടെല്ലായ കഥ, തിരക്കഥാ മേഖലയിലാണ് ഇവിടെ ക്ഷാമം നേരിടുന്നത്. പുതിയ അഭിനേതാക്കളും സംവിധായകന്‍മാരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും വരുന്നുണ്ടെങ്കിലും നല്ല കഥാകൃത്തുക്കളുടെ ഉദയം ഇവിടെ തീരെക്കുറവാണെന്ന് തന്നെ പറയാം.

ഇതിന് ഏറ്റവും മികച്ച ഉദാഹരണങ്ങളായി മാറുകയാണ് ഈയിടെ തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍. അമല്‍ നീരദ്-പൃഥ്വി ടീമിന്റെ അന്‍വര്‍, അരുണ്‍ കുമാര്‍-ജയസൂര്യ-അനൂപ് മേനോന്‍ എന്നിവര്‍ ഒന്നിച്ച കോക്ക്‌ടെയില്‍, വമ്പന്‍ താരനിരയെ അണിനിരത്തി സജി സുരേന്ദ്രന്‍ ഒരുക്കിയ മള്‍ട്ടിസ്റ്റാര്‍ മൂവി ഫോര്‍ ഫ്രണ്ട്‌സ് എന്നിവയാണ്.
അടുത്ത പേജില്‍
മലയാളത്തിലെ ഏറ്റവും പുതിയ (റീമേക്ക്) മോഷണങ്ങള്‍

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam