»   » മലയാളത്തിലും ഒരു കപ്പല്‍ സിനിമ

മലയാളത്തിലും ഒരു കപ്പല്‍ സിനിമ

Posted By:
Subscribe to Filmibeat Malayalam

ടൈറ്റാനിക്കും പൊസൈഡണുമൊക്കെ കണ്ട് കണ്ണുതള്ളിയ മലയാളിയെ ലക്ഷ്യമിട്ട് മോളിവുഡില്‍ കപ്പല്‍ യാത്രയെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു.

ഞാനും വരുന്നു എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം പൂര്‍ണമായും കപ്പല്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്. ആഷിക് എന്ന പുതുമുഖ താരം നായകനാവുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട്, അനൂപ് ചന്ദ്രന്‍, ഹരിശ്രീ അശോകന്‍, ഭീമന്‍ രഘു, നാരയണന്‍ കുട്ടി, അയ്യപ്പ ബൈജു, കൊച്ചു പ്രേമന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഗോവയില്‍ നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രയാണ് ചിത്രത്തിന്റെപശ്ചാത്തലം. 15 ദിവസത്തെ കപ്പല്‍ യാത്രയിലൂടെ സിനിമ ചിത്രീകരിയ്ക്കാന്‍ കഴിയുമെന്നാണ് സംവിധായകന്‍ ഷാജി ഖാലിദ് പ്രതീക്ഷിയ്ക്കുന്നത്. കമിയോ ഫിലിംസ് നിര്‍മ്മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഒരു മാസത്തിനുള്ളില്‍ ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam