»   » രഞ്ജിത പൊതുജീവിതം അവസാനിപ്പിക്കുന്നു

രഞ്ജിത പൊതുജീവിതം അവസാനിപ്പിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Ranjitha
സ്വാമി നിത്യാനന്ദയ്‌ക്കൊപ്പം ലൈംഗിക വിവാദത്തിലകപ്പെട്ട നടി രഞ്ജിത പൊതു ജീവിതത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. അവരുടെ അഭിഭാഷകന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിയ്ക്കുന്നത്. ഇനി കേരളത്തിലുള്ള കുടുംബത്തോടൊപ്പം കഴിയാനാണ് രഞ്ജിത ആഗ്രഹിയ്ക്കുന്നതെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്. അഭിനയരംഗത്ത് തുടരില്ലെന്ന സൂചനകളാണ് രഞ്ജിത ഇതിലൂടെ നല്‍കിയരിക്കുന്നത്.


സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തിറങ്ങിയതിന് ശേഷമുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് രഞ്ജിതയെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കര്‍ണാടക പൊലീസ് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ രഞ്ജിത വ്യക്തമാക്കി.

നിത്യാനന്ദയുമായി രഞ്ജിത അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ തമിഴ് ചാനലുകളിലൂടെയാണ് പുറത്തുവന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam