»   » കാസര്‍കോട് കാദര്‍ഭായി ഹിറ്റെന്ന് തുളസീദാസ്

കാസര്‍കോട് കാദര്‍ഭായി ഹിറ്റെന്ന് തുളസീദാസ്

Posted By:
Subscribe to Filmibeat Malayalam
Again Kasargod Kader Bhai
കഴിഞ്ഞ മാസം റിലീസ് ചെയ്ത എഗെയ്ന്‍ കാസര്‍കോട് കാദര്‍ഭായി ഹിറ്റാണെന്ന് സംവിധായകന്‍ തുളസീദാസ്. ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് തുളസീദാസ് ഇങ്ങനെയൊരു അവകാശവാദം നടത്തിയിരിക്കുന്നത്.

ചിത്രം റിലീസ് ചെയ്യുമ്പോള്‍ ഞാന്‍ ചെന്നൈയിലായിരുന്നു. പക്ഷേ പടം നന്നായിട്ടുണ്ടെന്ന് അറിയിച്ചു കൊണ്ട് ഒട്ടേറെ ഫോണ്‍കോളുകളാണ് എനിയ്ക്ക് ലഭിച്ചത്. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്ക് ലഭിയ്ക്കുന്ന സ്വീകരണമായിരുന്നു എഗെയ്ന്‍ കാസര്‍കോട് കാദര്‍ഭായിയ്ക്ക് ലഭിച്ചത്. ആദ്യ ആഴ്ചയില്‍ 75 ലക്ഷത്തോളം രൂപയെങ്കിലും സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചിട്ടുണ്ടാവും. രണ്ടാഴ്ച കൊണ്ട് നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചുകിട്ടുമെന്നാണ് കരുതുന്നത്.

ഇങ്ങനെയുള്ള ചെറുസിനിമകളെ വിജയിപ്പിയ്ക്കുന്ന പ്രേക്ഷകരോട് ഞാന്‍ നന്ദി പറയുകയാണെന്നും സംവിധായകന്‍ പറയുന്നു.

അതേ സമയം തുളസീദാസിന്റെ അഭിപ്രായത്തോട് ഇതുവരെ നിര്‍മാതാവ് പ്രതികരിച്ചിട്ടില്ല. റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് പെട്ടെന്ന് ഓടിപ്പോയ സിനിമ സാമ്പത്തികമായി ലാഭമാണോയെന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്.

സീനിയര്‍ മാഡ്രേക്കിനും എഗെയ്ന്‍ കാസര്‍കോട് കാദര്‍ഭായിക്കും ശേഷം മറ്റൊരു തുടരന്‍ തന്നെയാണ് തുളസീദാസ് പ്ലാന്‍ ചെയ്യുന്നത്. മുകേഷും സിദ്ദിഖും ജഗതിയും തകര്‍ത്തഭിനയിച്ച മലപ്പുറം ജോജി മഹാനായ ജോജിയുടെ രണ്ടാം ഭാഗമാണ് തുളസിയുടെ മനസ്സിലുള്ളത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam