മുക്തയും ഭാനുവും ഇനി ഒന്ന് !

ചിത്രത്തിന്റെ സംവിധായകനായ വസന്താണ് ഇക്കാര്യം അറിയിച്ചത്. താമരഭരണിയ്ക്ക് ശേഷം മുക്ത ഒരു പാട് പുരോഗമിച്ചിട്ടുണ്ട്. ഇപ്പോള്‍ ശരിയ്ക്കും ഒരു മെച്വേര്‍ഡ് നടിയാണ് അവര്‍. ഇനി മുക്തയ്ക്കാവശ്യം ഒരു ഫ്രഷ് ഇന്നിങ്‌സ് ആണ്. അതിന് പുതിയ പേര് സഹായിക്കും-സിമ്രാനേയും ജ്യോതികയേയും തമിഴകത്തിന് പരിചയപ്പെടുത്തിയ സംവിധായകന്‍ പറയുന്നു.
മൂട്രു പേരു മൂട്രു കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നാഗര്‍കോവിലില്‍ പുരോഗമിയ്ക്കുകയാണ്. വസന്തിന്റെ മകനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം കാകാര്യം ചെയ്യുന്നു.
ചേരനും അര്‍ജുനുമാണ് ചിത്രത്തിലെ നായകന്‍മാര്‍. ഈ ചിത്രത്തില്‍ ചേരന്‍ തികച്ചും വ്യത്യസ്തമായ ഗറ്റപ്പിലാവും എത്തുക. മുക്തയ്ക്ക് പുറമെ ചിത്രത്തില്‍ രണ്ട് നായികമാര്‍ കൂടിയുണ്ട്.


Click it and Unblock the Notifications











