»   » ഭൂമിക ചാവ്‌ലയും വിവാഹമോചനത്തിന്

ഭൂമിക ചാവ്‌ലയും വിവാഹമോചനത്തിന്

Posted By:
Subscribe to Filmibeat Malayalam
Bhumika Chawla and Bharat Thakur
വിവാഹജീവിതം മടുത്ത നടിമാരുടെ നിരയിലേക്ക് ഒരാള്‍ കൂടി. ബോളിവുഡിലെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ഭൂമിക ചാവ്‌ലയുടെ ദാമ്പത്യ ജീവിതമാണ് തകര്‍ച്ചയെ അഭിമുഖീകരിയ്ക്കുന്നത്. ഭര്‍ത്താവ് ഭരത് താക്കൂറുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് ഭൂമിക ഡിവോഴ്‌സ് നോട്ടീസ് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഭരതിന്റെ മറ്റൊരു ബന്ധമാണ് ഭൂമികയെ വിവാഹമോചനത്തിന് പ്രേരിപ്പച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നുണയാണെന്ന് ബോധ്യപ്പെടുത്താന്‍ ഭരത് ശ്രമിച്ചെങ്കിലും അതൊന്നും ഭൂമിക വിശ്വസിച്ചില്ലത്രേ. പ്രശസ്തനായ യോഗ ഗുരുവാണ് ഭരത് താക്കൂര്‍. ലോകമൊട്ടുക്കും യോഗ-മെഡിറ്റേഷന്‍ ക്ലാസുകള്‍ സംഘടിപ്പിയ്ക്കുന്ന ഭരതിന് പക്ഷേ സ്വന്തം ദാന്പത്യം ജീവിതം സംരക്ഷിയ്ക്കാന്‍ സാധിച്ചില്ല.

ഭൂമികയെ പിരിയുന്നതില്‍ ഭരതിന് നിരാശയുണ്ടെങ്കിലും വിവാഹമോചനം വേണമെന്ന വാശിയിലാണ് നടിയെന്ന് പറയപ്പെടുന്നു. പാര്‍ട്ടികളും മറ്റുപൊതുപരിപാടികളിലും ഒന്നിച്ച് പ്രത്യക്ഷപ്പെടാതിരുന്നതോടെയാണ് ഇവര്‍ക്കിയിലുള്ള അകല്‍ച്ച പുറത്തായത്.

നാല് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 2007 ഒക്ടോബര്‍ 21നാണ് ഭരതും ഭൂമികയും വിവാഹിതരായത്. വിവാഹത്തിന് ശേഷം വെള്ളിത്തിര വിടുകയെന്ന പതിവ് തെറ്റിച്ച ഭൂമിക സിനിമയില്‍ സജീവമായി തുടര്‍ന്നിരുന്നു. തമിഴിലും തെലുങ്കിലും ഒട്ടേറെ ചിത്രങ്ങള്‍ അഭിനയിച്ച നടി മോഹന്‍ലാല്‍ നായകനായ ഭ്രമരത്തിലൂടെ മലയാളത്തിലുമെത്തി.

English summary
Actress Bhumika Chawla and hubby Bharat Thakur's three years marriage might end with a divorce. If reports are to be believed, the actress has filed for divorce.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam