»   » ജയന്‍ നമ്പറുമായി മമ്മൂക്ക

ജയന്‍ നമ്പറുമായി മമ്മൂക്ക

Posted By:
Subscribe to Filmibeat Malayalam
Pattanathil Bhootham
ഒരു അടിച്ചുപൊളിയ്‌ക്കുള്ള എല്ലാ സംഭവങ്ങളുമായാണ്‌ മമ്മൂക്ക ഇത്തവണ പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്‌. 'ഇനി വരാനുള്ള കുട്ടിസ്രാങ്കും പഴശ്ശിരാജയുമെല്ലാം സീരിയസ്‌ സിനിമകള്‍, അതിന്‌ മുമ്പൊരു അടിച്ചുപൊളി' -പുതിയ സിനിമയായ പട്ടണത്തില്‍ ഭൂതത്തെക്കുറിച്ച്‌ മമ്മൂട്ടി പറഞ്ഞതിങ്ങനെയാണ്‌.

കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ലക്ഷ്യമിട്ടെത്തുന്ന പട്ടണത്തില്‍ ഭൂതത്തില്‍ മമ്മൂട്ടി ഒരേ സമയം കൊമ്പുള്ള ഭൂതമായും ബൈക്ക ജംബറുമായാണ്‌ അരങ്ങു തകര്‍ക്കുന്നത്‌. ഇതൊക്കെ നേരത്തെ കേട്ട കാര്യങ്ങള്‍

ഇപ്പോഴിതാ പുതിയൊരു ഭൂതവിശേഷം കൂടി. ഭൂതത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മസില്‍ മാന്‍ ജയനെ അനുകരിയ്‌ക്കുന്നുണ്ടെന്നതാണ്‌ പുതിയ വാര്‍ത്ത. ജയനും നസീറും മത്സരിച്ചഭിനയിച്ച ലൗ ഇന്‍ സിംഗപ്പോറിലെ അടിപൊളി ഗാനം റീമിക്‌സ്‌ ചെയ്‌ത പട്ടണത്തില്‍ ഭൂതത്തിലും ഉപയോഗിക്കുന്നുണ്ട്‌. ഈ ഗാനരംഗത്തിലാണ്‌ മമ്മൂട്ടി സാക്ഷാല്‍ ജയനെ അനുകരിയ്‌ക്കുന്നത്‌.

ആക്ഷന്‍ സ്റ്റാര്‍ ജയന്റെ ട്രേഡ്‌ മാര്‍ക്കുകളായ വെള്ള ബെല്‍ബോട്ടം പാന്റും വലിയ കോളറുകളുള്ള ഷര്‍ട്ടുമൊക്കെയണിഞ്ഞാണ്‌ മമ്മൂട്ടി ഗാനരംഗത്തില്‍ തകര്‍ക്കുന്നത്‌. മമ്മൂട്ടിയ്‌ക്കൊപ്പം നായികയായെത്തുന്നത്‌ സുരാജ്‌ വെഞ്ഞാറമ്മൂടാണ്‌. പച്ച ഉടപ്പും ലിപ്‌സ്റ്റുമൊക്കെയിട്ട്‌ സുന്ദരിയായി സുരാജും ഗാനം കൊഴുപ്പിയ്‌ക്കുന്നു. മമ്മൂട്ടിയുടെ ജയന്‍ നമ്പര്‍ മലയാളത്തില്‍ വീണ്ടുമൊരു ജയന്‍ തരംഗം പടര്‍ത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

1980ല്‍ പുറത്തിറങ്ങിയ ലൗ ഇന്‍ സിംഗപ്പോറിലെ ഛാം ഛക്ക ഛൂം ഛക്ക.... ഗാനത്തിന്റെ റീമിക്‌സാണ്‌ ഭൂതത്തില്‍ ഉപയോഗിക്കുന്നത്‌. അന്ന്‌ ജയചന്ദ്രനും പി സുശീലയും ചേര്‍ന്ന്‌ പാടിയ ഗാനത്തിന്‌ സംഗീതം പകര്‍ന്നത്‌ ശങ്കര്‍ ഗണേഷായിരുന്നു.

29 വര്‍ഷത്തിന്‌ ശേഷം ജയന്റെ എക്കാലത്തെയും ഈ ഹിറ്റ്‌ നമ്പര്‍ വീണ്ടും റീമിക്‌സ്‌ ചെയ്‌ത്‌ അവതരിപ്പിയ്‌ക്കുന്നത്‌ ഷാന്‍ റഹ്മാനാണ്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam