»   » പുതിയ മുഖങ്ങളെ തേടി ദിലീപ്‌

പുതിയ മുഖങ്ങളെ തേടി ദിലീപ്‌

Posted By:
Subscribe to Filmibeat Malayalam
Dileep
സിനിമയിലെത്തുന്ന നവാഗതരിലെ സ്‌പാര്‍ക്ക്‌ കണ്ടെത്തുന്നവരില്‍ മുമ്പന്‍മാരാണ്‌ സൂപ്പര്‍ താരങ്ങള്‍. മമ്മൂട്ടിയും ലാലും നവാഗത സംവിധായകന്‍മാര്‍ക്കും തിരക്കഥാക്കൃത്തുക്കള്‍ക്കും അവസരങ്ങള്‍ നല്‌കുന്നത്‌ ഇവരുടെ കഴിവുകള്‍ തിരച്ചറിഞ്ഞാണ്‌.

പാസഞ്ചറിന്റെ വിജയത്തിലൂടെ ദിലീപും ഈ വഴിയിലേക്ക്‌ നീങ്ങുകയാണ്‌. കൊട്ടിഘോഷിച്ച സംവിധായര്‍ക്കൊപ്പം അഭിനയിച്ച പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ്‌ പുതുമുഖ സംവിധായകനായ രഞ്‌ജിത്ത്‌ ശങ്കര്‍ പാസഞ്ചറിലൂടെ ദിലീപിന്‌ ഗംഭീര വിജയം സമ്മാനിച്ചത്‌.

ഇതോടെ ദിലീപ്‌ പുതിയ മുഖങ്ങളെ തേടിയുള്ള അലച്ചിലിലാണ്‌. താരത്തിന്റെ പുതിയ പ്രൊജക്ടുകളിലെല്ലാം ഇപ്പോള്‍ നവാഗതര്‍ക്കൊപ്പമാണ്‌. മാമ്മാസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന പാപ്പി അപ്പച്ചയാണ്‌ ദിലീപിന്റെ അടുത്ത ചിത്രം. ഹാസ്യത്തിന്‌ പ്രധാന്യം കൊടുത്ത്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ അച്ഛനായി അഭിനയിക്കുന്നത്‌ ഇന്നസെന്റാണ്‌. ആഗസ്റ്റ്‌ അവസാനം പാപ്പി അപ്പച്ചയുടെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കാനാണ്‌ പദ്ധതി.

പാപ്പി അപ്പച്ചയ്‌ക്ക്‌ ശേഷം സിബി-ഉദയന്‍ ടീമിന്റെ തിരക്കഥയില്‍ ഒരുക്കുന്ന പേരിടാത്ത ചിത്രത്തിന്‌ പിന്നിലും ഒരു പുതുമുഖമാണ്‌. സഹസംവിധായകന്റെ റോളില്‍ ഏറെക്കാലമായി ചലച്ചിത്രരംഗത്തുള്ള തോംസണാണ്‌ ഈ ദിലീപ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ഒക്ടോബറോടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുമെന്നാണ്‌ കരുതുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam