»   » ഷാരൂഖ് ആടിന് 1.5 ലക്ഷം രൂപ!!

ഷാരൂഖ് ആടിന് 1.5 ലക്ഷം രൂപ!!

Posted By:
Subscribe to Filmibeat Malayalam
Mohd Parvez with Shahrukh on his right and Salman on the left. Pic/Imtiyaz Khan
ദില്ലി:രണ്ട് വയസ്സായപ്പോഴേക്കും സൂപ്പര്‍താര പദവി നേടിയവരുണ്ടോ? ദില്ലി ജുമാ മസ്ജിദ് പരിസരത്ത് ജീവിയ്ക്കുന്ന ഷാരൂഖിനും സല്‍മാനും കിട്ടുന്ന താരപരിവേഷം ചില്ലറയൊന്നുമല്ല. ബോളിവുഡിലെ സൂപ്പറുകളല്ല. നവംബര്‍ ഏഴിന് ബക്രീദിനോടനുബന്ധിച്ച് വില്‍പനയ്ക്ക് വെച്ചിരിയ്ക്കുന്ന രണ്ടാടുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്.

ബോളിവുഡ് താരങ്ങളായ ഷാരൂഖിന്റെയും സല്‍മാന്റെയും പേരിലാണ് രണ്ട് മുട്ടനാടുകളും അറിയപ്പെടുന്നത്. ഉടമസ്ഥനായ മുഹമ്മദ് പര്‍വെസാണ് തന്റെ ആടുകള്‍ക്ക് താരങ്ങളുടെ പേരിട്ടത്. രണ്ടാടുകളും ഒരുപോലെ വിലപിടിച്ചതാണെന്നും ഒന്നരലക്ഷം മുടക്കിയാല്‍ ഇതിലൊരണ്ണത്തിനെ വാങ്ങാമെന്നും പര്‍വെസ് പറയുന്നു. അതേസമയം ആടിനെ സ്വന്തമാക്കാനെത്തിയവര്‍ 90000 രൂപ വരെ നല്‍കാനാണ് തയാറായിരിക്കുന്നത്. എന്നാല്‍ പ്രദേശത്തെ ഏറ്റവും മികച്ച ആടുകളാണ് തന്റെ പക്കലുള്ളതെന്നും ഒന്നരലക്ഷത്തില്‍ കുറച്ച് ഇവയെ വില്‍ക്കില്ലെന്നും ഇയാള്‍ പറയുന്നു.

സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് ഈ ആടുകളെ വര്‍ത്തുന്നത്. ഒരു ദിവസം ഇവയെ വില്‍ക്കേണ്ടി വരുമെന്ന് എനിയ്ക്കറിയാം. പക്ഷേ എന്നാലും ഇവയെ ഞാന്‍ സ്‌നേഹിയ്ക്കുന്നു. പര്‍വേസ് പറഞ്ഞു. 140 കിലോ ഭാരവും ഏഴടി നീളവുമുള്ള താരങ്ങളെ കാണാന്‍ നാട്ടുകാര്‍ ക്യൂ നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Superstars in their neighbourhood, these two goats are up for sale at Jama Masjid area ahead of Eid-ul-Adha on November 7

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam