»   » നാടുചുറ്റുന്നവരുടെ കഥയുമായി ജിപ്‌സി

നാടുചുറ്റുന്നവരുടെ കഥയുമായി ജിപ്‌സി

Posted By:
Subscribe to Filmibeat Malayalam
Gypsy
ഒരിടത്ത് ഉറച്ചു നില്ക്കാതെ നാടുചുറ്റിയടിക്കുന്ന കൂട്ടരാണ് ജിപ്‌സികള്‍. ഭാഷയിലും വേഷവിധാനങ്ങളിലും വ്യത്യസ്തയാര്‍ന്ന ഇവരുടെ തൊഴിലുകളിലും വൈവിധ്യങ്ങളുണ്ട്.

പലപ്പോഴും ഇത്തരം കൂട്ടരുടെ ജീവിതം മലയാള സിനിമ പറഞ്ഞു പോയിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ നായകനായ കമലിന്റെ വിഷ്ണുലോകമാണ് ഇതില്‍ പ്രധാനപ്പെട്ട ചിത്രം. നാടോടി തെരുവു സര്‍ക്കസുകാരുടെ മുഴുനീള കഥപറഞ്ഞ ചിത്രത്തിനുശേഷം വിഷ്ണുലോകത്തിന് ശേഷം വഒരുമുഴുനീള ജിപ്‌സി കഥ മലയാളത്തിലുണ്ടാവുകയാണ്.

ജിപ്‌സി എന്ന പേരില്‍ രമേഷ് ദാസ്, ജയശ്രീയുടെ ഒഴുകിയെത്തിയ മണല്‍തരികള്‍ എന്ന ചെറുകഥയെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാന മൂവിമേക്കേഴ്‌സിന്റെ ബാനറില്‍ ടി.വി. നാസിറുദ്ദീനാണ്.

പുതുമുഖങ്ങളായ വിനു പ്രേംരാജും തിലോത്തമയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. തമിഴില്‍ പ്രശസ്തനായികൊണ്ടിരിക്കുന്ന ഹാസ്യതാരം കുയില്‍ മനോഹര്‍, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ശശി കലിംഗ, വിന്‍സെന്റ് അമ്പലപ്പാട്, കസ്തൂരി, ഗീതവിജയന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു.

തിരക്കഥ എഴുതിയിരിക്കുന്നത് കെന്നഡി ബ്രദേഴ്‌സാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, വാസന്‍ എന്നിവരുടെ വരികള്‍ക്ക് ഹംസ കുന്നത്തേരി ഈണം നല്കുന്നു. കരിവെള്ളൂര്‍ മുരളിയുടെ പ്രശസ്തമായ അറിയുമോ നീ എന്നെ.... എന്ന കവിതയും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഛായാഗ്രഹണം ബിനു എസ് നായര്‍, എഡിറ്റിംഗ് രാജഗോപാല്‍, കല അര്‍ക്കന്‍. പാലക്കാട് ചിത്രീകരണം
ആരംഭിച്ച ജിപ്‌സിയുടെ മറ്റൊരു പ്രധാന ലൊക്കേഷന്‍ പഴനിയാണ്. ആര്‍ .എസ്.ആര്‍ ഫിലിംസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

English summary
Gypsy movie is presented by Fana movies, and produced by Nasarudeen. The film talks about the singing wanderers called gypsys.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam