»   » 50 കേന്ദ്രങ്ങളില്‍ ഐജിയെത്തി

50 കേന്ദ്രങ്ങളില്‍ ഐജിയെത്തി

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
കാക്കിയെന്നൊരു തുരുപ്പു ചീട്ടുമായി വീണ്ടുമൊരു സുരേഷ്‌ ഗോപി ചിത്രം തിയറ്ററുകളില്‍. വിഷു-ഈസ്റ്റര്‍ സീസണിലെ നാലാം ചിത്രമായ ഐജി 50 കേന്ദ്രങ്ങളിലാണ്‌ പ്രദര്‍ശനത്തിനെത്തിയിരിയ്‌ക്കുന്നത്‌.

മാടമ്പിയെന്ന സൂപ്പര്‍ ഹിറ്റിന്‌ ശേഷം ബി ഉണ്ണികൃഷ്‌ണന്‍ ഒരുക്കുന്ന ഈ ആക്ഷന്‍ ത്രില്ലറില്‍ സുരേഷ്‌ ഗോപിയ്‌ക്ക്‌ പുറമെ സായ്‌കുമാര്‍, വിജയരാഘവന്‍, നന്ദിനി, സുബൈര്‍, ലക്ഷ്‌മി തുടങ്ങിയ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്‌.

പോലീസ്‌ വേഷങ്ങളിലെ ഫയര്‍ ബ്രാന്‍ഡ്‌ എന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന സുരേഷ്‌ ഗോപി തന്നെയാണ്‌ ഐജിയുടെ പ്രധാന സവിശേഷത.

ഭരത്‌ ചന്ദ്രന്‍ ഐപിഎസ്‌ എന്ന സൂപ്പര്‍ഹിറ്റിലൂടെ ഒരു തിരിച്ചു വരവ്‌ നടത്തിയതിന്‌ ശേഷം മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത്‌ 10 ചിത്രങ്ങളിലെങ്കിലും സുരേഷ്‌ ഗോപി കാക്കിയണിഞ്ഞിട്ടുണ്ട്‌. ഇതില്‍ നാദിയ കൊല്ലപ്പെട്ട രാത്രിയില്‍, ട്വന്റി20 എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു.

സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌, നമ്മള്‍ തമ്മില്‍, ടു ഹരിഹര്‍ നഗര്‍ എന്നിങ്ങനെ മൂന്ന്‌ സിനിമകളാണ്‌ വിഷു-ഈസ്‌റ്റര്‍ സീസണില്‍ ഇതുവരെ തിയറ്ററുകളിലെത്തിയിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam