»   » റിലീസിന് മുമ്പെ ജഗ്ഗുഭായി നെറ്റില്‍!

റിലീസിന് മുമ്പെ ജഗ്ഗുഭായി നെറ്റില്‍!

Posted By:
Subscribe to Filmibeat Malayalam
Shriya Saran
പൊങ്കലിന് റിലീസ് നിശ്ചയിച്ച ശരത്കുമാര്‍ ചിത്രം ജഗ്ഗുഭായി ഇന്റര്‍നെറ്റില്‍. ശ്രീയ സരണിനെ നായികയാക്കി കെഎസ് രവികുമാര്‍ ഒരുക്കുന്ന ജഗ്ഗുഭായിയുടെ വ്യാജ സിഡി കോയമ്പത്തൂരില്‍ നിന്നും പിടിച്ചെടുത്തത് കോളിവുഡിനെ ഞെട്ടിച്ചിരിയ്ക്കുകയാണ്. സിനിമ നെറ്റില്‍ അപ്‌ലോഡ് ചെയ്ത ശങ്കര്‍ ഗണേഷ് എന്നയാളെ ചെന്നൈ സൈബര്‍ ക്രൈം സെല്‍ വിഭാഗം അറസ്റ്റ് ചെയ്തിട്ടുണ്ട്.

രജനി ആദ്യം അഭിനയിക്കാനിരുന്ന ചിത്രമെന്ന നിലയില്‍ ഷൂട്ടിങിനെ മുമ്പെ ഏറെ വാര്‍ത്താപ്രധാന്യം നേടിയ ചിത്രമായിരുന്നു ജഗ്ഗുഭായി. ഒടുവില്‍ ശരത്കുമാറിനെ നായകനാക്കി നീണ്ട നാളത്തെ ഷൂട്ടിങിനും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും ശേഷം ജഗ്ഗുഭായി ജനുവരി 14ന് പൊങ്കലിനോടനുബന്ധിച്ച് റീലിസ് ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുകയായിരുന്നു.

നെറ്റില്‍ ഡൗണ്‍ലോഡിങിന് ലഭിയ്ക്കുന്ന ചിത്രത്തില്‍ പശ്ചാത്തല സംഗീതം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൊണ്ട് തന്നെ ലാബ് ജോലികള്‍ക്കിടെയാണ് സിനിമ പുറത്തായതെന്നാണ് കരുതപ്പെടുന്നു. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വ്യാജ പ്രിന്റ് അപൂര്‍ണമാണെന്നും അറിയുന്നു.

ചിത്രത്തിന്റെ നിര്‍മാതാവായ രാധിക ശരത്കുമാര്‍ ഇത് സംബന്ധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധിയ്ക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് സൈബര്‍ ക്രൈം സെല്‍ കേസില്‍ ഇടപെട്ടത്. ഇന്റര്‍നെറ്റില്‍ മാത്രമല്ല, വ്യാജ ഡിവിഡികളായും ചിത്രം പ്രചരിയ്ക്കുന്നതായും സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ പ്രമുഖ മാര്‍ക്കറ്റുകളില്‍ പൊലീസ് റെയ്ഡ് നടത്തുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam