»   » വിജയം തേടി ജയറാം ബസ് മുതലാളിയാവുന്നു

വിജയം തേടി ജയറാം ബസ് മുതലാളിയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Jayaram
കഥാന്ത്യത്തില്‍ പരാജയപ്പെടുമ്പോഴും മലയാള സിനിമയിലെ ബസ് മുതലാളിമാര്‍ തിയറ്ററുകളില്‍ വിജയം കൊയ്ത ചരിത്രമേയുള്ളൂ. പതിറ്റാണ്ടുകള്‍ക്കു മുമ്പ് തിയറ്ററുകളിലെത്തിയ സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പും താഹയുടെ ഈ പറക്കും തളികയുമെല്ലാം ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയാണ് തിയറ്ററുകള്‍ വിട്ടത്.

മോഹന്‍ലാലിന്റെ കരിയറിലെ ഒരു ക്ലാസിക്കായി വരവേല്‍പ് മാറിയപ്പോള്‍ ദിലീപിനെ സൂപ്പര്‍ സ്റ്റാറാക്കിയ സിനിമകളിലൊന്നായിരുന്നു പറക്കും തളിക.

ഇപ്പോഴിതാ മലയാളത്തില്‍ വീണ്ടുമൊരു ബസ് മുതലാളിയുടെ ജീവിതം സിനിമയാവുകയാണ്. ജയറാമാണ് ഇത്തവണ ബസ് മുതലാളിയുടെ വേഷമണിയാന്‍ ഒരുങ്ങുന്നത്.

കുടുംബശ്രീ ട്രാവല്‍സ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ കടലാസുജോലികള്‍ പുരോഗമിയ്ക്കുകയാണ്. നവാഗതനായ കിരണാണ് കുടുംബശ്രീ ട്രാവല്‍സ് ഒരുക്കുന്നത്.

ഹാപ്പി ഹസ്ബന്‍സിലൂടെ 2010ലെ ആദ്യവിജയം കൈപ്പിടിയിലൊതുക്കിയ ജയറാം സത്യന്‍ അന്തിക്കാടിന്റെ കഥ തുടരും എന്ന ചിതത്തിലൂടെ വിജയതരംഗം നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ഷൂട്ടിങ് തുടരുന്ന ഷാഫിയുടെ മേക്കപ്പ്മാനിലും നടന്‍ ശുഭപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam