»   » ക്രിസ്ത്യന്‍ ബ്രദേഴ്‌സിനെ കാണ്ടഹാര്‍ കടത്തിവെട്ടി

ക്രിസ്ത്യന്‍ ബ്രദേഴ്‌സിനെ കാണ്ടഹാര്‍ കടത്തിവെട്ടി

Posted By:
Subscribe to Filmibeat Malayalam
Mohanlal
മോഹന്‍ലാല്‍ സിനിമാ നിര്‍മാതാക്കള്‍ തമ്മിലുള്ള മത്സരത്തില്‍ ലാലിന്റെ ഉറ്റചങ്ങാതി ആന്റണി പെരുമ്പാവൂരിന് വിജയം. ലാല്‍ സിനിമകളായ കാണ്ടഹാറിന്റെയും ക്രിസ്ത്യന്‍ ബ്രദേഴ്സിന്റെയും റിലീസിനെ ചൊല്ലി വര്‍ണചിത്ര സുബൈറുമായിട്ടായിരുന്നു ആന്റണി മത്സരിച്ചത്.

ഈ സിനിമകളില്‍ ഏതാദ്യം തിയറ്ററുകളിലെത്തണമെന്ന കാര്യത്തിലാണ് തര്‍ക്കം ഉടലെടുത്തത്. മേജര്‍രവി സംവിധാനം ചെയ്യുന്ന കാണ്ടഹാര്‍ ഡിസംബര്‍ 9ന് റിലീസ് ചെയ്യാനാണ് ആശീര്‍വാദ് ഫിലിംസ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ നവംബര്‍ 26ന് ജോഷിയുടെ മള്‍ട്ടിസ്റ്റാര്‍ ചിത്രം ക്രിസത്യന്‍ ബ്രദേഴ്‌സ് തിയറ്ററുകളിലെത്തിയ്ക്കാന്‍ സുബൈര്‍ തീരുമാനിച്ചതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞിരുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ രണ്ടാഴ്ചയുടെ ഇടവേളയില്‍ തിയറ്ററുകളിലെത്തിയാല്‍ വിപണിയ്ക്ക് അത് താങ്ങാനാവില്ലെന്ന് ഉറപ്പായിരുന്നു ഇതോടെയാണ് ഈ നിര്‍മാതാക്കള്‍ തമ്മില്‍ വാക്പയറ്റ് ആരംഭിച്ചത്.

പുതിയ തീരുമാനപ്രകാരം കാണ്ടഹാര്‍ ഡിസംബര്‍ ഒമ്പതിന് റിലീസ് ചെയ്യും. മോഹന്‍ലാലിനൊപ്പം ദിലീപ്, സുരേഷ് ഗോപി, ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ജനുവരി 26ന് തിയറ്ററുകളിലെത്തിയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിട്ടുള്ളത്. പ്രശ്‌നപരിഹാരത്തിന് ലാല്‍ തന്നെ ഇടപെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

റോഷന്‍ ആന്‍ഡ്രൂസിന്റെ കാസനോവയുടെ ദുബയ് സെറ്റിലുള്ള ലാല്‍ നവംബര്‍ ആദ്യം കൊച്ചിയിലെത്തി ക്രിസ്ത്യന്‍ ബ്രദേഴ്‌സ് പൂര്‍ത്തിയാക്കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ റിലീസിങ് നീട്ടിയ സാഹചര്യത്തില്‍ അവസാന നിമിഷം ഷെഡ്യൂളില്‍ മാറ്റം വരുത്തിയ ലാല്‍ ദുബായില്‍ നിന്നും ലണ്ടനിലേക്ക് പറക്കാനാണ് പ്ലാനിടുന്നത്. പ്രിയദര്‍ശന്റെ പുതിയ ബോളിവുഡ് ചിത്രമായ തേജില്‍ അഭിനയിക്കുകയാണ് ലാലിന്റെ ഇനിയത്തെ പരിപാടി.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam