»   » മോഹന്‍ലാല്‍ ബച്ചനു തുല്യനെന്ന്‌ ഭൂമിക

മോഹന്‍ലാല്‍ ബച്ചനു തുല്യനെന്ന്‌ ഭൂമിക

Subscribe to Filmibeat Malayalam
Bhumika
മലയാളത്തിലെ അഭിനയം ശരിയ്‌ക്കും വ്യത്യസ്‌തമാണെന്ന്‌ തെന്നിന്ത്യന്‍ ബോളിവുഡ്‌ താരം ഭൂമിക ചാവ്‌ല. മോഹന്‍ലാല്‍ നായകനാകുന്ന ബ്ലെസ്സിച്ചിത്രമായ ഭ്രമരത്തിന്റെ ചിത്രീകരണത്തിനിടെയാണ്‌ മലയാളത്തിലെ തന്റെ കന്നിച്ചിത്രത്തിന്റെ അനുഭവത്തെക്കുറിച്ച്‌ ഭൂമിക പറഞ്ഞത്‌.

ഇതിന്‌ മുമ്പ്‌ ഹിന്ദിയിലും, തെലുങ്ക്‌, തമിഴ്‌ തുടങ്ങിയ ഭാഷകളിലും അഭിനയിച്ച ഭൂമിക ഇതാദ്യമായാണ്‌ മലയാളത്തില്‍ നായികയാവുന്നത്‌. മൂന്നാറിലും മറയൂരിലുമായിട്ടാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ നടന്നത്‌. ഇതില്‍ ഒരു ജീപ്പ്‌ ഡ്രൈവറുടെ വേഷത്തിലാണ്‌ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ലാലിന്റെ ഭാര്യയുടെ വേഷത്തലാണ്‌ ഭൂമിക എത്തുന്നത്‌.

ലാലിനൊപ്പമുള്ള അനുഭവം ഒരു വലിയ പഠനം തന്നെയാണെന്നാണ്‌ ഭൂമിക പറയുന്നത്‌. അദ്ദേഹം വളരെ മാന്യനും ഒരു നല്ല മനുഷ്യനുമാണെന്നാണ്‌ ഭൂമികയുടെ അഭിപ്രായം. ഇതുവരെ ഞാന്‍ ഒന്നിച്ചഭിനയിച്ചവരില്‍ പ്രമുഖ താരങ്ങളായ അമിതാഭ്‌ ബച്ചന്‍, ഓം പുരി എന്നിവര്‍ക്ക്‌ സമാനന്‍ തന്നെയാണ്‌ ലാല്‍ സാറും.

ഇത്രയും നാച്ചുറല്‍ ആയി അഭിനയിക്കുന്ന മറ്റൊരു നടനെയും ഞാന്‍ കണ്ടിട്ടില്ല. ലാല്‍ സാറിനും ബ്ലസ്സിസാറിനുമൊപ്പമുള്ള ജോലി ശരിയ്‌ക്കും അനായാസകരവും അറിവു പകരുന്നതുമാണ്‌. മലാളം അറിയില്ലെങ്കില്‍ ഡയലോഗുകള്‍ക്കൊത്ത്‌ ചുണ്ട്‌ ചലിപ്പിക്കാന്‍ പഠിക്കാന്‍ ഇരുവരും എന്നെ നല്ലപോലെ സഹായിച്ചു- ഭൂമിക പറയുന്നു.

എട്ടു ദിവസമെടുത്താണ്‌ ഭൂമികയുള്‍പ്പെട്ട സീനുകള്‍ ബ്ലസ്സി പൂര്‍ത്തിയാക്കിയത്‌. ഇതോടെ ഭ്രമരത്തിന്റെ ചിത്രീകരണജോലികള്‍ കഴിഞ്ഞു.

ഒട്ടേറെ ലൊക്കേഷനുകളിലാണ്‌ ഭ്രമരം പൂര്‍ത്തിയാക്കിയത്‌. എറണാകുളത്ത്‌ തുടങ്ങിയ ചിത്രീകരണം കോയമ്പത്തൂര്‍, നെല്ലിയാമ്പതി, മറയൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലൂടെ ഒറ്റപ്പാലത്താണ്‌ അവസാനിച്ചത്‌.

മോഹന്‍ലാല്‍ ഭൂമിക എന്നിവരെക്കൂടാതെ കെപിഎസി ലളിത, ബേബി വീണ, രാജേന്ദ്രന്‍, ശോഭാ മോഹന്‍, ഫാത്തിമ തുടങ്ങിയ താരങ്ങളും ഭ്രമരത്തില്‍ അഭിനയിക്കുന്നുണ്ട്‌. ജൂണ്‍ അവസാനവാരത്തില്‍ ഭ്രമരം തിയേറ്ററുകളില്‍ എത്തും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam