»   » മഗധീര മലയാളത്തില്‍

മഗധീര മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Maghadheera
തെലുങ്കിലെ എക്കാലത്തെയും ബ്ലോക്ക്ബസ്റ്റര്‍ മൂവി മഗധീര മലയാളത്തിലേക്ക്. ചിരഞ്ജീവിയുടെ മകന്‍ രാം ചരണ്‍ തേജയുടെ രണ്ടാമത്തെ സിനിമയായ മഗധീര റിലീസ് ചെയ്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ ഡബ് ചെയ്ത് പുറത്തിറക്കുന്നത്. ധീര ദ വാരിയര്‍ എന്ന പേരില്‍ ഫെബ്രുവരി 10ന് റിലീസ് ചെയ്യുന്ന സിനിമ നൂറോളം തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.


എസ്എസ് രാജമൗലിയുടെ സംവിധാനത്തില്‍ രാംചരണും കാജല്‍ അഗര്‍വാളും അഭിനയിച്ച മഗധീരയുടെ പ്രധാന ഹൈലൈറ്റ് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ഗ്രാഫിക്‌സും സ്‌പെഷ്യല്‍ ഇഫക്ട്‌സുകളമാണ്. കാജല്‍ അഗര്‍വാളിന്റെ ഗ്ലാമര്‍ രംഗങ്ങളും മഗധീരയ്ക്ക് മുതല്‍ക്കൂട്ടായി.

തെലുങ്ക് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമെന്ന ക്രെഡിറ്റും മഗധീരയക്ക് സ്വന്തമാണ്. പുനര്‍ജന്മം പ്രമേയമാക്കിയുള്ള സിനിമയിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. സിനിമയിലെ ഗാനരംഗത്തില്‍ സാക്ഷാല്‍ ചിരഞ്ജീവി തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ പഴയ ഹിറ്റ് സോങിന്റെ റീ്മിക്‌സിലാണ് ചിരഞ്ജീവി മുഖം കാണിയ്ക്കുന്നത്.

2009ല്‍ മൂന്ന് ദേശീയ പുരസ്‌കാരങ്ങളും മഗധീര സ്വന്തമാക്കിയിരുന്നു. സ്‌പെഷ്യല്‍ ഇഫക്ട്‌സ്, കൊറിയോഗ്രഫി, മികച്ച തെലുങ്ക് ചിത്രം എന്നിവയായിരുന്നു മഗധീര സ്വന്തമാക്കിയത്.

ഡബ്ബിങ് സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിച്ച അല്ലു അര്‍ജ്ജുന്റെ പാത പിന്തുടരാന്‍ അല്ലുവിന്റെ ബന്ധു കൂടിയായ രാംചരണിന് കഴിയുമോയെന്നാണ് ഇനിയറിയേണ്ടത്.

English summary
Telugu Megastar Chiranjeevi's son Ram Charan Teja's blockbuster Maghadheera, two years after its release in Telugu is being dubbed into Malayalam as Dheera- The Warrior.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam