»   » ആദിനാരായണയില്‍ മീരയുടെ ചുംബനരംഗം

ആദിനാരായണയില്‍ മീരയുടെ ചുംബനരംഗം

Posted By:
Subscribe to Filmibeat Malayalam
Meera with Gajan
മലയാളത്തിന്റെ സൂപ്പര്‍നായികയായി വിശേഷിപ്പിക്കപ്പെട്ട്‌ പിന്നീട്‌ മറുനാടന്‍ സിനിമകളിലേയ്‌ക്ക്‌ ചേക്കേറിയ മീരയ്‌ക്ക്‌ ചലച്ചിത്രലോകത്ത്‌ വേണ്ടുവോളം ചീത്തപ്പേരുകളുണ്ട്‌. സമയനിഷ്ടയില്ലായ്‌മ, കാര്‍ക്കശ്യം തുടങ്ങിയുള്ള മീരയുടെ ദുശ്ശീലങ്ങള്‍ക്കെതിരെ പല പ്രമുഖ സംവിധായകരും തുറന്ന്‌ പ്രതികരിച്ചിട്ടുമുണ്ട്‌.

 ഇതൊക്കെക്കൊണ്ടുതന്നെ മീരയ്‌ക്ക്‌ ചലച്ചിത്രലോകത്ത്‌ സ്വീകാര്യത നഷ്ടപ്പെട്ടുകൊണ്ടുമിരുന്നു. ഇപ്പോള്‍ കന്നഡ ചിത്രങ്ങളിലും തെലുങ്കിലും സജീവമായി മീര തിരിച്ചുവരവ്‌ നടത്തിക്കൊണ്ടിരിക്കുകയാണ്‌.

കുഞ്ഞുടുപ്പുകളിടുന്നതിന്റെപേരിലും മറ്റും മലയാളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ മീര തമിഴിലെ നേപ്പാളി എന്ന ചിത്രം ചെയ്‌തപ്പോള്‍ ആകെ മാറിയത്‌ നാം കണ്ടതാണ്‌. ഇപ്പോഴിതാ വീണ്ടും മീര സാഹസങ്ങള്‍ക്ക്‌ തയ്യാറാവുന്നു. ചുംബനരംഗത്തില്‍ അഭിനയിച്ചാണ്‌ മീര വാര്‍ത്ത സൃഷ്ടിക്കുന്നത്‌.

പുതിയ തമിഴ്‌ ചിത്രമായ ആദി നാരായണയിലാണ്‌ മീര ചുംബനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ചിത്രത്തിലെ നായകന്‍ പുതുമുഖമാണ്‌. ആദിനാരായണയുടെ സംവിധായകന്‍ ജെ വെന്‍ട്രി വെന്‍ഥനാണ്‌ മീര ചുംബനരംഗത്തില്‍ അഭിനയിച്ചുവെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌.

സിനിമയുടെ തിരക്കഥയില്‍ ഈ ചുംബനരംഗത്തിന്‌ വലിയ പ്രാധാന്യമുണ്ടത്രേ. അതുകൊണ്ട്‌ ആ രംഗം ഒരിക്കലും ഒഴിവാക്കാന്‍ കഴിയില്ല. ഇതറിഞ്ഞപ്പോള്‍ ചുംബനത്തിന്‌ മീര തയ്യാറാവുകയാണത്രേ ഉണ്ടായത്‌. യഥാര്‍ത്ഥ ജീവിതത്തോട്‌ വളരെ അടുത്ത നില്‍ക്കുന്ന ചിത്രമാണ്‌ ആദിനാരായണയെന്നും അതിലെ കഥാപാത്രങ്ങളുടെ വിജയത്തിന്‌ ഇത്തരം ചില രംഗങ്ങള്‍ ആവശ്യമാണെന്നും സംവിധായകന്‍ പറയുന്നു.

പുതുമുഖ നായകനായ ഗജനൊപ്പം ഇഴുകിച്ചേര്‍ന്ന്‌ അഭിനയിക്കാന്‍ മീര മടിയൊന്നും കാണിച്ചില്ലെന്നും സംവിധായകന്‍ പറയുന്നു. എന്തായാലും ചുംബനസീന്‍ മീരയെ രക്ഷിക്കുമെന്നാണ്‌ തമിഴകത്തെ സംസാരം.

തമിഴിലും അവസരങ്ങള്‍ കുറഞ്ഞ മീരയ്‌ക്ക്‌ വിജയകാന്തിനെപ്പോലുള്ള മുതിര്‍ന്ന താരങ്ങളുടെ നായികയായി അഭിനയിക്കേണ്ടിവന്നിരുന്നു. മലയാളത്തിലെ താരസംഘടനയായ അമ്മ നിര്‍മ്മിച്ച ട്വന്റിട്വന്റി എന്ന ചിത്രത്തില്‍ അഭിനയിക്കാഞ്ഞതിനെത്തുടര്‍ന്ന്‌ വിലക്കനുഭവിക്കേണ്ടിവന്ന മീരയ്‌ക്ക്‌ മലയാളത്തില്‍ ഒരു തിരിച്ചുവരവ്‌ നടത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X