»   » അറബിയും വ്യാപാരിയും ഒന്നിച്ചു തന്നെ

അറബിയും വ്യാപാരിയും ഒന്നിച്ചു തന്നെ

Posted By:
Subscribe to Filmibeat Malayalam
Arabiyum Vyapariyum
മോളിവുഡിന്റെ കണക്കുക്കൂട്ടലുകള്‍ തെറ്റിച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒരേദിവസം തിയറ്ററുകളിലേക്ക്. മമ്മൂട്ടിയുടെ വെനീസിലെ വ്യാപാരിയും ലാലിന്റെ അറബീം ഒട്ടകോം പി മാധവന്‍ നായരുമായണ് ഒരേദിവസം തിയറ്ററുകളിലെത്തുന്നത്.

നേരത്തെ നവംബര്‍ നാലിന് റിലീസ് പ്രഖ്യാപിച്ചിരുന്ന വ്യാപാരി നവംബര്‍ 11ലേക്ക് റിലീസ് മാറ്റിയത് മോഹന്‍ലാല്‍-പ്രിയന്‍ ചിത്രത്തെ ഭയന്നാണെന്ന് പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകിയതാണ് വ്യാപാരിയുടെ റിലീസ് മാറ്റാനിടയാക്കിയതെന്നാണ് സത്യം. ഇതോടെ മമ്മൂട്ടി-ലാല്‍ ചിത്രത്തിന്റെ ഏറ്റുമുട്ടല്‍ ഒഴിവായെന്ന ആശ്വാസത്തിലായിരുന്നു സിനിമാവിപണി. എന്നാല്‍ അവസാനനിമിഷത്തില്‍ ലാല്‍ ചിത്രത്തിന്റെ റിലീസും ഒരാഴ്ച നീട്ടിവച്ചതോടെ താരരാജാക്കന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ അനിവാര്യമായി തീര്‍ന്നിരിയ്ക്കുകയാണ്.

ഒരുവിഭാഗം തിയറ്ററുടമകളുടെ സമരം മൂലം പുതിയ ചിത്രങ്ങളുടെ റിലീസ് തടസ്സപ്പെട്ട സാഹചര്യത്തിലാണ് അറബിയുടെ റിലീസ് 11-11-11 11ലേക്ക് മാറ്റിയിരിക്കുന്നത്.

അതേസമയം തങ്ങളുന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടിട്ടില്ലെന്നും അതിനാല്‍ സമരം തുടരുമെന്നുമാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വക്താക്കള്‍ അറിയിച്ചിരിയ്ക്കുന്നത്. ഇതോടെ നവംബര്‍ 11നും മമ്മൂട്ടി-ലാല്‍ ചിത്രങ്ങളുടെ റിലീസ് ഉണ്ടാവുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

English summary
Priyadarshan’s Mohanlal starrer Arabiyum Ottakavuom P. Madhavan Nairum with an alternate title of Oru Marubhoomi Katha which was to release today (November 4) has been postponed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam