»   » മോഹന്‍ലാല്‍ ജോമോന്‍ ചിത്രത്തില്‍

മോഹന്‍ലാല്‍ ജോമോന്‍ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

ഭാര്‍ഗ്ഗവ ചരിതം മൂന്നാം ഖണ്ഡം എന്ന വമ്പന്‍ പരാജയത്തിന്‌ ശേഷം ജോമോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു. ഇതാദ്യമായാണ്‌ ഒരു ജോമോന്‍ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നത്‌.

ഇതിന്‌ മുമ്പ്‌ ജോമോന്‍ ഒരുക്കിയ 'ഉയരങ്ങളില്‍' എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

സൂപ്പര്‍ സംവിധായകര്‍ക്കൊപ്പം മാത്രമല്ല മലയാളത്തിലെ രണ്ടാംനിര സംവിധായകരുടെ ചിത്രങ്ങളില്‍ നായകനാകാന്‍ തനിയ്‌ക്ക്‌ മടിയില്ലായെന്നാണ്‌ ലാല്‍ ഇതിലൂടെ തെളിയിക്കുന്നത്‌.

2006ല്‍ മമ്മൂട്ടി-ശ്രീനിവാസന്‍ ടീമിനെ കേന്ദ്രമാക്കി ജോമോന്‍ സംവിധാനം ചെയ്‌ത ഭാര്‍ഗ്ഗവ ചരിതം ആ വര്‍ഷത്തെ വമ്പന്‍ പരാജയങ്ങളിലൊന്നായി മാറിയിരുന്നു.

പുതിയ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായാലുടന്‍ അധികം വൈകാതെ ഷൂട്ടിംഗ്‌ തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam