»   »  2007ലെ മികച്ച സംവിധായകന്‍ അടൂര്‍

2007ലെ മികച്ച സംവിധായകന്‍ അടൂര്‍

Subscribe to Filmibeat Malayalam
Adoor Gopalakrishnan
ദില്ലി: 2007ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്‌. അടൂര്‍ ഗോപാലകൃഷ്‌ണനാണ്‌ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌.

അഞ്ചുപ്രധാന അവാര്‍ഡുകള്‍ മലയാളികളാണ്‌ സ്വന്തമാക്കിയത്‌. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‌ത കാഞ്ചീവരത്തിലെ പ്രകടനത്തിന്‌ പ്രശസ്‌ത തെന്നിന്ത്യന്‍ നടന്‍ പ്രകാശ്‌ രാജ്‌ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

മികച്ചചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതും കാഞ്ചീവരം തന്നെയാണ്‌. നാലു പെണ്ണുങ്ങളാണ്‌ അടൂരിന്‌ മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ നേടിക്കൊടുത്തത്‌.

ശ്യാമപ്രസാദിന്റെ ഒരേ കടല്‍ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന്‌ ഔസേപ്പച്ചന്‌ അവാര്‍ഡ്‌ ലഭിച്ചു. ഒരേ കടല്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡും ഒരേ കടല്‍ നേടി.

മലയാളത്തില്‍ നിന്നും എഡിറ്റിങിന്‌ ബി അജിത്തിനും(നാലു പെണ്ണുങ്ങള്‍), ചമയത്തിന്‌ പട്ടണം റഷീദിനും(പരദേശി) അവാര്‍ഡ്‌ ലഭിച്ചു. അവാര്‍ഡ്‌ നിര്‍ണയംസംബന്ധിച്ച്‌ സുപ്രീം കോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്‌ 2007ലെ ദേശീയ അവാര്‍ഡുകള്‍ തീരുമാനിച്ചത്‌.

വ്യാഴാഴ്‌ച അവാര്‍ഡ്‌ നിര്‍ണയം നടന്നിട്ടുണ്ടെങ്കിലും ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖര റെഡ്ഡിയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ അവാര്‍ഡ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഒരാഴ്‌ച കഴിഞ്ഞ്‌ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ്‌ അറിയുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam