»   » പുത്തന്‍ പടങ്ങള്‍ യുട്യൂബില്‍ തകര്‍ത്തോടുന്നു

പുത്തന്‍ പടങ്ങള്‍ യുട്യൂബില്‍ തകര്‍ത്തോടുന്നു

Posted By:
Subscribe to Filmibeat Malayalam
Youtube
റിലീസ് ചെയ്ത് ചൂടാറും മുമ്പേ പുതിയ ചിത്രങ്ങളെല്ലാം യുട്യൂബില്‍ സൗജന്യ പ്രദര്‍ശനത്തിനെത്തി. നേരത്തേ നിര്‍മ്മാതാക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് നീക്കിയ ചിത്രങ്ങളെല്ലാം വീണ്ടും നെറ്റില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

ചാപ്പാക്കുരിശ്, സാള്‍ട്ട് ആന്റ് പെപ്പര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ യുട്യൂബില്‍ ലഭ്യമാണ്. ഇതിനൊപ്പം മലയാളി സംവിധായകന്‍ സിദ്ദിഖ് സല്‍മാനെ നായകനാക്കി എടുത്ത ബോഡിഗാര്‍ഡ് എന്ന പുത്തന്‍ ഹിന്ദിച്ചിത്രവും നെറ്റില്‍ ലഭ്യമാണ്.

ഡൗണ്‍ ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട് യുട്യൂബില്‍. ഒട്ടും മങ്ങലില്ലാത്ത വീഡിയോ ആണ് യുട്യൂബില്‍ ലഭിയ്ക്കുന്നത്. സിനിമകള്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമലംഘനമാണെന്നിരിക്കേ സൈബര്‍ സെല്‍ അധികൃതര്‍ നടപടിയെടുക്കാത്തത് വിമര്‍ശനം വിളിച്ചുവരുത്തുന്നുണ്ട്.

ചിത്രങ്ങള്‍ പലതും വിദേശത്തുനിന്നാണ് അപ് ലോഡ് ചെയ്യപ്പെടുന്നതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പിടികൂടാന്‍ മാര്‍ഗ്ഗമില്ലെന്നുമാണ് സൈബര്‍ പൊലീസ് പറഞ്ഞിരുന്നത്.

ഇതിന് മുമ്പ് ഉറുമിയെന്ന ചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ നടന്‍ പൃഥ്വിരാജ് ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

English summary
Peeved with two recent releases being available for download on YouTube, Malayalam filmmakers have filed complaints with the Kerala Police and asked them to see to it that these films are forthwith withdrawn from the Internet

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam