»   » കഥ തുടരുന്നു: കഥ മോഷ്ടിച്ചത്?

കഥ തുടരുന്നു: കഥ മോഷ്ടിച്ചത്?

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikad
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായ 'കഥ തുടരുന്നു' എന്ന പുതിയ ചിത്രത്തിന്റെ കഥ മോഷണമാണെന്നാരോപിച്ച് എഴുത്തുകാരന്‍ രംഗത്ത്.

പത്രപ്രവര്‍ത്തകന്‍ കൂടിയായ നോവലിസ്റ്റ് ഹംസ ആലുങ്ങള്‍ ആണ് ജയറാം ചിത്രത്തിന്റെ കഥയ്ക്ക് 'മഴ തോരാതെ' എന്ന തന്റെ നോവലിന്റെ പ്രമേയവുമായി സാമ്യമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്റെ കഥ മോഷ്ടിച്ച സാഹചര്യത്തില്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന് ഹംസ ആലുങ്ങല്‍ ആവശ്യപ്പെട്ടു. സത്യന്‍ അന്തിക്കാടിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഈ നോവല്‍ 2003ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതാണ്. 2005 സെപ്തംബറില്‍ കോഴിക്കോട് പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ കീഴിലുള്ള തൃശൂര്‍ നളന്ദ പബ്ലിക്കേഷന്‍സ് ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എ.പി അനില്‍ കുമാര്‍ എംഎല്‍എ സാംസ്‌ക്കാരിക മന്ത്രിയായിരിക്കെ വണ്ടൂരില്‍ വച്ച് അദ്ദേഹമാണ് പുസ്തകപ്രകാശനം നിര്‍വഹിച്ചത്.

വിഷയം സിനിമാ നിര്‍മാതാവായ തങ്കച്ചന്‍ ഇമ്മാനുവലിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അദ്ദേഹം സത്യന്‍ അന്തിക്കാടുമായി സംസാരിച്ച ശേഷം വിളിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നുമുണ്ടായില്ല.

എന്റെ അറിവോ സമ്മതമോ ഇല്ലാതെ നോവലിന്റെ ആശയം സിനിമയ്ക്ക് ഉപയോഗിച്ചതോടെ തന്റെ നോവല്‍ സിനിമയാക്കാനുള്ള പദ്ധതി ഉപേക്ഷിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam