»   » ഒരു നാള്‍ വരും ഷൂട്ടിങ് തുടങ്ങി

ഒരു നാള്‍ വരും ഷൂട്ടിങ് തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Mohanlal And Sreenivasan
എക്കാലത്തും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്ന ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ശ്രീനിവാസന്റെ തിരക്കഥയില്‍ ടികെ രാജീവ് കുമാര്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിയ്ക്കുന്നത് നടന്‍ മണിയന്‍പിള്ള രാജുവാണ്.

ഉദയനാണ് താരം എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ഇതാദ്യമായാണ് ഒരു ത്രൂഔട്ട് ലാല്‍ ശ്രീനി ചിത്രം അണിയറയിലൊരുങ്ങുന്നത്. കണിശക്കാരനായ ഒരു ടൗണ്‍ പ്ലാന്‍ ഓഫീസറായെത്തുമ്പോള്‍ ഏത് വിധേനയും തന്റെ സ്വപ്‌നമായ നിര്‍മ്മിയ്ക്കുന്ന സാധാരണക്കാരനായാണ് ലാല്‍ അഭിനയിക്കുന്നത്. സ്വപ്‌നഗൃഹം പൂര്‍ത്തിയാക്കുന്നതിന് അയാള്‍ക്ക് നിയമങ്ങള്‍ ഒന്നും വകവെയ്ക്കു്‌നനില്ല. എന്നാല്‍ നിയമം വിട്ടുള്ള ഒരു കളിയ്ക്കും ടൗണ്‍ പ്ലാന്‍ ഓഫീസര്‍ തയ്യാറല്ല. ഇതാണ് ഒരു നാള്‍ വരും എന്ന ചിത്രത്തിന്റെ കഥാതന്തു.

കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ആവശ്യത്തിന് കോമഡിയും സെന്റിമെന്‍സും ചേര്‍ത്തൊരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സമീര റെഡ്ഡിയാണ് നായിക.

ഇവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ദേവയാനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്പതാം ജന്മദിനമായ മെയ് 21ന് ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് നിര്‍മാതാവായ മണിയന്‍പിള്ള രാജുവും വിതരണക്കാരായ ദാമര്‍ ഫിലിംസും ശ്രമിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam