»   » തിരുവമ്പാടി തമ്പുരാനുമായി പദ്മകുമാര്‍

തിരുവമ്പാടി തമ്പുരാനുമായി പദ്മകുമാര്‍

Posted By:
Subscribe to Filmibeat Malayalam
Jayaram
സൂപ്പര്‍ഹിറ്റായ ശിക്കാറിന് ശേഷം സംവിധായകന്‍ പത്മകുമാര്‍ ഒരുക്കുന്ന ചിത്രത്തില്‍ ജയറാം നായകനാവുന്നു. തിരുവനമ്പാടി തമ്പുരാന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എസ് സുരേഷ് ബാബുവാണ്.

സ്‌നേ നായികയാവുന്ന ചിത്രത്തില്‍ തെലുങ്ക് നടന്‍ കിഷോര്‍ വില്ലനായെത്തും. മൈനയിലൂടെ ശ്രദ്ധേയനായ തമ്പി ദുരൈയും ചിത്രത്തിലുണ്ട്. കലാഭവന്‍ മണി, ജഗതി, നെടുമുടി വേണു തുടങ്ങിയവും ഈ ചിത്രത്തിലുണ്ട്.

ജിലി സിനിമയുടെ ബാനറില്‍ അലക്‌സാണ് തിരുവമ്പാടി തമ്പുരാന്‍ നിര്‍മിയ്ക്കുന്നത്. മനോജ് പിള്ള ക്യാമറയും ഔസേപ്പച്ചന്‍ സംഗീതവും കൈകാര്യം ചെയ്യും. നവംബര്‍ 12ന് പൂജ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധികം വൈകാതെ ആരംഭിയ്ക്കും.

English summary
After hit movie Shikaar, director Padmakumar is gearing up to start his next venture. The movie is titled as "Thiruvambaadi Thamburan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam