»   » ഏഴ്‌ ചിത്രങ്ങളുമായി പ്ലേഹൗസ്‌

ഏഴ്‌ ചിത്രങ്ങളുമായി പ്ലേഹൗസ്‌

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പുതിയ നിര്‍മാണ-വിതരണ കമ്പനിയായ പ്ലേഹൗസ്‌ സജീവമാകുന്നു. മമ്മൂട്ടി-നിര്‍മാതാവ്‌ ആന്റോ ജോസഫ്‌ എന്നിവരുടെ സംയുക്ത സംരംഭമായ പ്ലേഹൗസ്‌ നിര്‍മാണത്തിലിരിയ്‌ക്കുന്ന ഒട്ടേറെ ചിത്രങ്ങളുടെ വിതരണവകാശം നേടിക്കഴിഞ്ഞു. പുതുമുഖതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ശ്യമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ഋതുവാണ്‌ ആദ്യം വിതരണത്തിനെത്തിയ്‌ക്കുന്ന ചിത്രം. ആഗസ്റ്റ്‌ ഏഴിനാണ്‌ ഈ ചിത്രം റിലീസ്‌ ചെയ്യുക.

മൊസര്‍ ബെയര്‍ നിര്‍മ്മിയ്‌ക്കുന്ന അക്കു അക്‌ബര്‍-ജയറാം ടീമിന്റെ കാണാകണ്‍മണിയാണ്‌ രണ്ടാമതായി പ്ലേഹൗസ്‌ വിതരണത്തിനെടുത്തിരിയ്‌ക്കുന്നത്‌. പത്മപ്രിയ, ബിജുമേനോന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്‌ക്കുന്ന കാണാകണ്‍മണി ഓണത്തോടനുബന്ധിച്ച്‌ സെപ്‌റ്റംബര്‍ മൂന്നിന്‌ തിയറ്ററുകളിലെത്തും.

ദാറ്റ്സ്മലയാളം സിനിമാ ഗാലറി കാണാം

പുതുമുഖങ്ങളെ പരമാവധി പ്രോത്സാഹിപ്പിയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ച പ്ലേഹൗസ്‌ വിതരണത്തിനെത്തിയ്‌ക്കുന്ന മൂന്നാമത്തെ ചിത്രം നീലത്താമരയാണ്‌. എംടിയുടെ തിരക്കഥയില്‍ ഒരുപിടി പുതുമുഖ താരങ്ങളെ അണിനിരത്തി ലാല്‍ജോസ്‌ ഒരുക്കുന്ന നീലത്താമര ഒക്ടോബര്‍ ഒമ്പതിന്‌ റിലീസ്‌ ചെയ്യും.

പ്ലേഹൗസ്‌ ആദ്യമായി നിര്‍മ്മിയ്‌ക്കുന്ന മമ്മൂട്ടിയുടെ ചട്ടമ്പിനാട്‌ ക്രിസ്‌മസിന്‌ തിയറ്ററുകളിലെത്തും. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയില്‍ ഷാഫി ഒരുക്കുന്ന ചട്ടമ്പിനാട്‌ ഡിസംബര്‍ 18നാണ്‌‌ റിലീസ് ചെയ്യുന്നത്. ദിലീപ്‌ ചിത്രമായ കാര്യസ്ഥന്‍, ബി ഉണ്ണികൃഷ്‌ണന്‍-മമ്മൂട്ടി ചിത്രമായ പ്രമാണി, ജയറാം-ജ്യോതിക ചിത്രമായ സീതാകല്യാണം തുടങ്ങിയവയാണ്‌ പ്ലേഹൗസ്‌ അടുത്തവര്‍ഷമാദ്യം പ്രദര്‍ശനത്തിനെത്തിയ്‌ക്കുന്ന ചിത്രങ്ങള്‍.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam