»   » പ്രഭുദേവയ്ക്ക് വിവാഹമോചനം; ഇനി കല്യാണം?

പ്രഭുദേവയ്ക്ക് വിവാഹമോചനം; ഇനി കല്യാണം?

Posted By:
Subscribe to Filmibeat Malayalam
Prabu Deva-Nayantara
പതിനഞ്ച് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിട്ട് പ്രഭുദേവയും റംലത്തും വേര്‍പിരിഞ്ഞു. ശനിയാഴ്ച നാടകീയമായി ചെന്നൈ കുടുംബകോടതിയിലെത്തിയാണ് പ്രഭുദേവയും റംലത്തും വിവാഹമോചനം നേടിയത്.

കഴിഞ്ഞ ഡിസംബര്‍ 29നാണ് റംലത്തും പ്രഭുദേവയും വിവാഹമോചനത്തിന് സംയുക്ത ഹര്‍ജി നനല്‍കിയത്.
കോടതിയ്ക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകളനുസരിച്ച് റംലത്തിനും കുട്ടികള്‍ക്കും വന്‍തുക നല്‍കി പ്രഭു കേസ് ഒതുക്കിയതോടെ കേസ് എളുപ്പത്തില്‍ തീര്‍പ്പാവുകയായിരുന്നു.

ആറ് മാസം നീണ്ട വാദം കേള്‍ക്കലിന് ശേഷം ജൂണ്‍ 30ന് വിധിയുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും പ്രഭുവും റംലത്തും കോടതിയില്‍ ഹാജരാവാതെ മാറിനിന്നു. ഇവരുടെ അവധിയപേക്ഷ പരിഗണിച്ച കോടതി കേസ് ജൂലൈ പത്തിലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു. എന്നാല്‍ സിനിമാ സ്റ്റൈലില്‍ ഒരു ട്വിസ്റ്റുമായി പ്രഭുവും റംലത്തും കോടതിയിലെത്തുകയായിരുന്നു. മജിസ്‌ട്രേറ്റ് ഇവര്‍ക്ക് വിവാഹമോചനം അനുവദിയ്ക്കുകയും ചെയ്തു.

മാധ്യമങ്ങളെ ഒഴിവാക്കുന്നതിനാണ് ജൂലൈ 30ന് കോടതിയിലെത്താതെ പ്രഭു മാറിനിന്നത്. അന്നത് വിജയിക്കുകയും ചെയ്തു. ശനിയാഴ്ച ആരുമറിയാതെയാണ് കോടതിയിലെത്തിയെങ്കിലും വാര്‍ത്ത ചെന്നൈയില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെ മാധ്യമപ്രവര്‍ത്തകരുടെ വന്‍സംഘം കോടതിയ്ക്ക് മുമ്പിലെത്തി. വിധി വന്നതിന് ശേഷം പുറത്തിറങ്ങിയ പ്രഭു ശാന്തനായിരുന്നെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കാന്‍ തയാറായില്ല.

ഇനിയിപ്പോള്‍ ഒരു ചോദ്യം മാത്രമേ അവശേഷിയ്ക്കുന്നുള്ളൂ. എന്നാണ് നയന്‍താര-പ്രഭുദേവ മംഗല്യം?

English summary
Prabhudeva was sanctioned divorce with his wife of 15 years Latha aka Ramlath today (July 2) at the family court in Chennai,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam