»   » കള്ളന്‍മാര്‍ക്കൊപ്പം ദിലിപും പൃഥ്വിയും?

കള്ളന്‍മാര്‍ക്കൊപ്പം ദിലിപും പൃഥ്വിയും?

Posted By:
Subscribe to Filmibeat Malayalam
Dileep-Prithviraj
ട്വന്റി20യ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നുവെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞയാഴ്ച മോളിവുഡിലെ ഏറ്റവും വലിയ വിശേഷം. മമ്മൂട്ടിയുടെ തന്നെ പ്ലേഹൗസ് നിര്‍മ്മിയ്ക്കുന്ന അരക്കള്ളന്‍ മുക്കാക്കള്ളന്‍ എന്ന ചിത്രത്തിന് വേണ്ടി താരരാജക്കന്മാര്‍ ഒരുമിയ്ക്കുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ഇരുതാരങ്ങളുടെയും ആരാധകര്‍ സ്വീകരിച്ചത്.

പ്രേം നസീറിന്റെ ഹിറ്റ് ചിത്രത്തിന്റെ പേരിലൊരുക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കുന്നത് മലയാളത്തിലെ സൂപ്പര്‍തിരക്കഥാക്കൃത്തുക്കളായി മാറിയ സിബി ഉദയന്‍മാരാണ്. ഇപ്പോഴിതാ ഈ പ്രൊജ്കടിനെക്കുറിച്ച് മറ്റൊരു വാര്‍ത്ത കൂടി പുറത്തുവന്നിരിയ്ക്കുന്നു.

യങ്‌സ്റ്റാര്‍ പൃഥ്വിയേയും ജനപ്രിയ നായകന്‍ ദിലീപിനെയും അരക്കള്ളനും മുക്കാക്കള്ളനുമൊപ്പം സഹകരിപ്പിയ്ക്കാന്‍ ആലോചനയുണ്ടത്രേ. ഇതിന്റെ ചര്‍ച്ചകള്‍ അണിയറയില്‍ തുടങ്ങിക്കഴിഞ്ഞു. യുവനായകന്‍മാര്‍ കൂടി പ്രൊജക്ടിലെത്തുകയാണെങ്കില്‍ 2011ലെ ഏറ്റവും പ്രതീക്ഷയുണര്‍ത്തുന്ന സിനിമയായി ഇതുമാറുമെന്ന കാര്യം തീര്‍ച്ചയാണ്.

2011 ഓണക്കാലത്ത് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് പ്ലേഹൗസ് തീരുമാനിച്ചിരിയ്ക്കുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam