»   » സിറ്റി ഓഫ്‌ ഗോഡില്‍ പൃഥ്വി

സിറ്റി ഓഫ്‌ ഗോഡില്‍ പൃഥ്വി

Posted By:
Subscribe to Filmibeat Malayalam
Prithviraj
ആക്ഷന്‍-ത്രില്ലര്‍ സിനിമകള്‍ക്ക്‌ വേറിട്ടൊരു വ്യാഖ്യാനം നല്‍കിയ സിറ്റി ഓഫ്‌ ഗോഡിന്‌്‌ മലയാളത്തില്‍ റീമേയ്‌ക്കൊരുങ്ങുന്നു. ഒറിജിനല്‍ സിനിമയുടെ അതേ പേരില്‍ തന്നെ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലെ നായകനായെത്തുന്നത്‌ പൃഥ്വിരാജാണ്‌.

സമാന്തരമായി നീങ്ങുന്ന മൂന്ന്‌ കഥകള്‍ ക്ലൈമാക്‌സില്‍ ഒന്നിയ്‌ക്കുന്ന സവിശേഷമായ തീമാണ്‌ ഈ ചിത്രത്തിന്റെ പ്രത്യേകത. പൃഥ്വിയ്‌ക്ക്‌ ആക്ഷന്‍ ഹീറോ പരിവേഷം സമ്മാനിച്ച പുതിയമുഖത്തിന്റെ സംവിധായകന്‍ ദീപനാണ്‌ സിറ്റി ഓഫ്‌ ഗോഡ്‌ ഒരുക്കുന്നത്‌.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിലെ നായികമാരായി ശ്വേത മേനോന്‍, നവ്യാ നായര്‍, റിമ കല്ലിങ്കല്‍ എന്നിവരെയാണ്‌ നിശ്ചയിച്ചിരിയ്‌ക്കുന്ത്‌. ബ്രാവോ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജി നടേശന്‍ നിര്‍മ്മിയ്‌ക്കുന്ന സിറ്റി ഓഫ്‌ ഗോഡിന്റെ ഷൂട്ടിങ്‌ നവംബര്‍ 20ന്‌ ആരംഭിയ്‌ക്കും.

ലോകമെങ്ങുമുള്ള ചലച്ചിത്ര പ്രേമികള്‍ ഒരു തവണയെങ്കിലും കണ്ടിരിയ്‌ക്കുമെന്ന്‌ ഉറപ്പുള്ള ബ്രസീലിയന്‍ സിനിമയായ സിറ്റി ഓഫ്‌ ഗോഡ്‌ 2002ലാണ്‌ തിയറ്ററുകളിലെത്തിയത്‌. ഒട്ടേറെ പുരസ്‌ക്കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രം റിയോ ഡി ജനീറോ നഗരത്തിലെ കുപ്രസിദ്ധമായ ചേരികളുടെ പശ്ചാത്തലത്തിലാണ്‌ ചിത്രീകരിച്ചിരിയ്‌ക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam