»   » വിവാഹമോചനം തേടി സായ്‌ കുമാര്‍

വിവാഹമോചനം തേടി സായ്‌ കുമാര്‍

Posted By:
Subscribe to Filmibeat Malayalam
Sai Kumar with Family
മലയാള ചലച്ചിത്ര ലോകത്തുനിന്നും അടുത്ത വിവാഹമോചന വാര്‍ത്ത. ഇപ്പോഴത്തെ കഥയിലെ കഥാപാത്രം സാക്ഷാല്‍ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ പുത്രന്‍ സായ്‌ കുമാര്‍ ആണ്‌.

കൊട്ടാരക്കര കുടുംബകോടതിയില്‍ സായ്‌കുമാര്‍ നേരിട്ടെത്തി ഏതാനും ദിവസം മുമ്പ്‌ വിവാഹമോചന ഹര്‍ജി നല്‍കിയെന്നാണ്‌ അറിയുന്നത്‌. ഭാര്യയുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ്‌ വിവാഹമോചനത്തിന്‌ കാരണമെന്നും അതല്ല സായ്‌കുമാറിന്‌ മറ്റൊരു മലയാള നടിയോടുള്ള അടുപ്പമാണ്‌ പ്രശ്‌നത്തിന്‌ കാരണമെന്നുമൊക്കെയാണ്‌ കേള്‍ക്കുന്നത്‌.

പഴയകാല നാടക നടിയായ സരസ്വതിയമ്മയുടെ മകളാണ്‌ പ്രസന്ന കുമാരിയാണ്‌ സായ്‌കുമാറിന്റെ ഭാര്യ. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ്‌ പ്രസന്നകുമാരിയുമായി സായ്‌കുമാര്‍ അടുക്കുന്നത്‌. ആ പ്രണയം വിവാഹത്തിലെത്തി.

പ്രസന്നയ്‌ക്ക്‌ സായിയേക്കാള്‍ ആറ്‌ വയസ്സ്‌ കൂടുതലുണ്ടത്രേ. വിവാഹശേഷം മാത്രമാണത്രേ സായി ഇക്കാര്യം അറിഞ്ഞത്‌. അക്കാലം മുതല്‍ തന്നെ ഇരുവര്‍ക്കും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ക്കൊരു മകളുണ്ട്‌ വൈഷ്‌ണവി. പിന്നീട്‌ സനിമാ നടനായശേഷം ഭാര്യയും ബന്ധുക്കളും ഷൂട്ടിങ്‌ ലൊക്കേഷനുകളിലെത്തി പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നുവെന്നൊക്കെ സായ്‌കുമാര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ടത്രേ.

തന്റെ സമ്പാദ്യങ്ങളൊക്കെ ഭാര്യ സ്വന്തം പേരിലാക്കിയെന്നും സായ്‌ ആരോപിക്കുന്നു. 2008ല്‍ എറണാകുളത്ത്‌ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ ഭാര്യയുടെ ബന്ധുക്കള്‍ തന്നില്‍ പരസ്‌ത്രീബന്ധം ആരോപിച്ചെന്നും ഇതിന്റെ പേരില്‍ അപമാനിച്ചുവെന്നും സായ്‌കുമാര്‍ പറയുന്നു.

തന്റെ ദുര്‍മരണത്തിനായി വീട്ടില്‍ ഭാര്യ ദുര്‍മന്ത്രവാദം നടത്തിച്ചുവെന്നും ആരോപണമുണ്ട്‌. എന്നാല്‍ ഭാര്യയുടെ കുടുംബക്കാര്‍ പറയുന്നത്‌ സായ്‌കുമാറിന്‌ മറ്റൊരു നടിയുമായി പ്രണയമുണ്ടെന്നും അവരെ രഹസ്യമായി വിവാഹം ചെയ്‌തിട്ടുണ്ടെന്നുമൊക്കെയാണ്‌.

മലയാളസിനിമയില്‍ ഏറ്റവും അവസാനം നടന്ന വിവാഹമോചനം മനോജ്‌ കെ ജയന്‍ ഉര്‍വശി ദമ്പതികളുടേതായിരുന്നു. മകള്‍ കുഞ്ഞാറ്റയുടെ സംരക്ഷണാവകാശത്തിനായുള്ള ഇവരുടെ കേസ്‌ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X