»   » സമുദ്രക്കനി വീണ്ടും മലയാളത്തില്‍

സമുദ്രക്കനി വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Samudrakani
തമിഴ് നടനും സംവിധായകനുമായ സമൂദ്രക്കനി വീണ്ടും മലയാളത്തില്‍. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദ റിപ്പോര്‍ട്ടറിന്റെ രണ്ടാം ഷെഡ്യൂളിനായി സമൂദ്രക്കനി ഉടന്‍ കേരളത്തിലെത്തും. മോഹന്‍ലാലിന്റെ ശിക്കാറില്‍ അബ്ദുള്ള എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ അതിനു മുമ്പെ സുബ്രഹ്മണ്യപുരം എന്ന തമിഴ് സിനിമയിലൂടെ സമൂദ്രക്കനി മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറിയിരിുന്നു. ജയസൂര്യയും റിമ കല്ലിങ്കലും മുഖ്യവേഷങ്ങളിലെത്തുന്ന പാതിരാമണല്‍ എന്ന മലയാളചിത്രത്തിലും സമുദ്രക്കനി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സുപ്രസിദ്ധ തമിഴ് സംവിധായകന്‍ കെ ബാലചന്ദറിന്റെ സംവിധാന സഹായിയായിട്ടാണ് സമൂദ്രക്കനി സിനിമയിലെത്തിയത്. 2009ല്‍ സംവിധാനം ചെയ്ത നാടോടികള്‍ സൂപ്പര്‍ഹിറ്റായി.

സംവിധാനം ചെയ്ത അധിക സിനിമകളിലും മുഖ്യമായ വേഷവും കൈകാര്യം ചെയ്യുന്നതിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി. ഏറ്റവും മികച്ച കഥയ്ക്കുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയിട്ടുണ്ട്.

English summary
Shikar fame tamil the director turned actor Samuthirakani acting in another malayalam film named the reporter.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam