»   » വീണ്ടും കണ്ണൂര്‍ വീണ്ടും തുടങ്ങി

വീണ്ടും കണ്ണൂര്‍ വീണ്ടും തുടങ്ങി

Posted By:
Subscribe to Filmibeat Malayalam
Anoop Menon and Sandhya
കേരളരാഷ്ട്രീയത്തിലെ ഏറ്റവും പ്രസക്തമായ കണ്ണൂര്‍ ഏറെ കാരണങ്ങളാല്‍ എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന ജില്ലയാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കോട്ട, രാഷ്ട്രീയ കൊലപാതകങ്ങളുടെ രണഭൂമി അതുകൊണ്ടൊക്കെ തന്നെ സിനിമയ്ക്കും വിഷയമായിട്ടുണ്ട്.

13 വര്‍ഷങ്ങള്‍ക്കുമുമ്പ് ഹരിദാസ്, റോബിന്‍ തിരുമല ടീം കൂട്ടുകെട്ടില്‍ പിറന്ന കണ്ണൂര്‍ ഹിറ്റ് സിനിമയൊന്നുമായിരുന്നില്ല. വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടില്ല എന്നിട്ടും വര്‍ഷങ്ങള്‍ക്കുശേഷം കണ്ണൂരിന്റെ രണ്ടാംഭാഗം വരുന്നു എന്നു പറയുമ്പോള്‍ സിനിമയ്ക്കപ്പുറം കണ്ണൂരിലും കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

ഈ മാറ്റങ്ങള്‍ പുതിയ സിനിമയ്ക്ക് എങ്ങിനെ വിഷയമാകുന്നു എന്നതിനെ ആശ്രയിച്ചരിക്കും വീണ്ടും കണ്ണൂരിന്റെ വര്‍ത്തമാനവും ഭാവിയും. കോഴിക്കോട് വെച്ച് ആറുമാസം മുമ്പ് ഷൂട്ടിംഗ് തുടങ്ങിയിരുന്ന വീണ്ടും കണ്ണൂര്‍ പാതിവഴിയില്‍ മുടങ്ങുകയായിരുന്നു.

എന്നാല്‍ വീണ്ടും കണ്ണൂര്‍ വീണ്ടും തുടങ്ങിയിരിക്കയാണ് കണ്ണൂരില്‍, ദില്ലിയാണ് മറ്റൊരു ലൊക്കേഷന്‍ കണ്ണൂരിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ പ്രമുഖനായ മാടായി സുരേന്ദ്രന്റെ മകന്‍ ജയകൃഷ്ണന്‍ ആഗ്രയിലെ പുരാവസ്തു ഗവേഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണ്.

വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ച്പുലര്‍ത്തുന്ന ജയകൃഷ്ണന്റെ ജീവിതത്തിലേക്ക് പ്രണയവുമായെത്തുകയാണ് രാധിക എന്ന ഗവേഷണ വിദ്യാര്‍ത്ഥിനി. ആഗ്രയില്‍ പൂവിട്ടു തുടങ്ങുന്ന പ്രണയത്തിന്റെ അലയൊലികള്‍ കണ്ണൂരിലെ മണ്ണില്‍ പടരാന്‍ തുടങ്ങുന്നതോടെ ഉടലെടുക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.

കണ്ണൂരിന്റെ സാമൂഹ്യജീവിത്തിലെ എല്ലാ ഘടകങ്ങളിലും രാഷ്ട്രീയത്തിന്റെ ഉള്ളുരുക്കങ്ങള്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കും, അത് പുതിയ സാഹചര്യങ്ങളിലും അനുസ്യൂതം തുടരുന്നു. കേന്ദ്ര കഥാപാത്രമായ ജയകൃഷ്ണനെ അവതരിപ്പിക്കുന്നത് അനൂപ് മേനോനാണ്. രാധികയായ് കാതല്‍ സന്ധ്യയും. ഇവര്‍ക്കു പുറമേ തിലകന്‍, ഇര്‍ഷാദ്, ടിനി ടോം, ജനാര്‍ദ്ദനന്‍, അംബികാമോഹന്‍, റിസബാവ, അരുണ്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

പ്രകാശ് മാരാരുടെ വരികള്‍ക്ക് തിരക്കഥകൃത്തായ റോബിന്‍ തിരുമലയാണ് സംഗീതം നല്കുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദരന്‍, ഗോള്‍ഡന്‍ വിംഗ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ ലത്തീഫ് തിരൂര്‍ നിര്‍മ്മിക്കുന്ന വീണ്ടും കണ്ണൂര്‍ കണ്ണൂരില്‍ പുരോഗമിക്കുന്നു.

English summary
The shooting of Veendum Kannur, the sequel of Kannur, with Anoop Menon and Kadhal Sandhya, has started in Kannur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X