»   » സന്തോഷ് പണ്ഡിറ്റ് രണ്ടാം വിവാഹത്തിന്

സന്തോഷ് പണ്ഡിറ്റ് രണ്ടാം വിവാഹത്തിന്

Posted By:
Subscribe to Filmibeat Malayalam
Santosh Pandit
രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിയ്ക്കുകയാണെന്ന് പീപ്പിള്‍സ് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്. എന്നെ ഉപദ്രവിക്കാത്ത, എന്നെ എന്റെ വഴിക്കുവിടുന്ന ഒരു പെണ്ണ്, അതാണ് തനിയ്ക്ക് വേണ്ടതെന്നും പണ്ഡിറ്റ് പറയുന്നു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പണ്ഡിറ്റ് തന്‍െ മനസ്സ് തുറന്നത്.

ഭാര്യയ്ക്കു എന്നോട് അഭിപ്രായം പറയാം. പക്ഷേ തീരുമാനിയ്ക്കരുത്. ചുരുക്കിപ്പറഞ്ഞാല്‍ ഭാര്യയുടെ അടിമയാകാന്‍ എന്നെ കിട്ടില്ല.  നല്ല കുട്ടികള്‍ ഇതു വായിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കു വിവാഹാലോചനയുമായി വരാവുന്നതാണ്.

ആദ്യവിവാഹം തെറ്റിപ്പിരിഞ്ഞതിനെക്കുറിച്ചും അഭിമുഖത്തില്‍ സന്തോഷ് വിശദീകരിയ്ക്കുന്നുണ്ട്. ഇരുപത്തിരണ്ടാമത്തെ വയസിലായിരുന്നു എന്റെ വിവാഹം. ഭാര്യ സുജ. ഏകമകന്‍ നവജ്യോത് പണ്ഡിറ്റ്. നാലാംക്ലാസില്‍ പഠിക്കുന്നു. ഒരുവര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ചുജീവിച്ചശേഷമാണ് ബന്ധം വേര്‍പ്പെടുത്തിയത്.

ഒത്തുപോകാന്‍ കഴിയില്ലെന്ന് ബോധ്യമായപ്പോള്‍ പരസ്പര ധാരണയോടെ ഞങ്ങള്‍ വേര്‍പിരിയുകായയിരുന്നു.
പുകവലി, മദ്യപാനം തുടങ്ങിയ ദു:ശീലങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. ചിലപ്പോള്‍ എന്റെ കോംപ്ലക്‌സാവാം കാരണം. ആളുകള്‍ക്ക് ഇതേക്കുറിച്ച് എന്തുകഥകളും പറഞ്ഞുപരത്താം. പക്ഷേ ഒന്നുണ്ട് ഞങ്ങള്‍ സമാധാനപരമായി ജീവിച്ചു, സമാധാനപരമായി വേര്‍പിരിഞ്ഞു. ഭാര്യയുമായി ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും സന്തോഷ് അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.

English summary
Santosh Pandit's marriage collapsed two years ago but he plans to get married again soon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X