»   » അംഗീകാരങ്ങളുടെ നിറവില്‍ ഡിസയര്‍

അംഗീകാരങ്ങളുടെ നിറവില്‍ ഡിസയര്‍

Posted By:
Subscribe to Filmibeat Malayalam
Desire
ശരത്തിന്റെ ഡിസയറിന് അന്താരാഷ്ട്ര അംഗീകാരങ്ങളുടെ നിറവ്. ടെന്‍ ഗോള്‍ഡന്‍ സ്റ്റാറിന്റെ ബാനറില്‍ സുനന്ദ ഷെട്ടിയും ഷിയൂനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പ്രഥമ ഇന്ത്യ, ചൈന സംയുക്ത സിനിമ സംരംഭമായ ഡിസയറിന് മികച്ച സാങ്കേതിക മേന്മയ്ക്ക് അവാര്‍ഡ്.

പതിനാലാമത് ലണ്ടന്‍ ഏഷ്യന്‍ ചലച്ചിത്ര മേളയിലാണ് ഈ അംഗീകാരം ലഭിച്ചത്. ജനീവ, ന്യൂജേഴ്‌സി അന്താരാഷ്ട്രചലച്ചിത്ര മേളകളില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് ശരതിന്റെ ചിത്രത്തിനായിരുന്നു. ശരത് തന്നെ രചന നിര്‍വ്വഹിക്കുന്ന ഡിസയര്‍ ഇന്ത്യയിലും ചൈനയിലും ഒരുമിച്ച് റിലീസ് ചെയ്യും.

ഹിന്ദി, ചൈനീസ് ഭാഷകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ട് അന്താരാഷ്ട്ര മേളകളില്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം ശില്പ ഷെട്ടിക്ക് നേടിക്കൊടുത്ത ഡിസയറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരൊക്കെ വിഖ്യാതരായ പ്രതിഭകളാണ്.

ചൈനീസ് സിനിമകളിലെ സൂപ്പര്‍ സ്റ്റാര്‍ സായുവും ഹിന്ദിതാരം ശില്പഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുപംഖേര്‍, ആശിഫ് ഷേക്ക് ഇര്‍ഫാന്‍, ജയപ്രദ തുടങ്ങിയ വരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ശങ്കര്‍ എസ്സന്‍ലോയിയും ഗ്രാമിഅവാര്‍ഡ് ജോതാവും മോഹന വീണയുടെ അധിപനുമായ വിശ്വമോഹന്‍ ഭട്ടുമാണ് സംഗീത നിര്‍വ്വഹണം നടത്തിയിരിക്കുന്നത്. ഷാജിഎന്‍ കരുണിന്റെ ശിഷ്യനായി സംവിധാനരംഗത്തേക്കു കടന്നു വന്ന ശരത് ഇതിനകം മലയാളസിനിമയില്‍ അംഗീകാരങ്ങളോടെ അടയാളപ്പെടുത്തപ്പെട്ട സംവിധായകനാണ്.

ഇതിനകം പതിനഞ്ച് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഡിസയര്‍ ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും.

English summary
Actor Shilpa Shetty’s last film, The Desire — A Journey of a Woman, produced by her mother Sunanda, has been winning quite a few awards lately.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam