»   » തമിഴും മലയാളവും ശരത്ത് കുമാറും

തമിഴും മലയാളവും ശരത്ത് കുമാറും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/04-sarath-kumar-tamil-actor-malayalam-2-aid0166.html">Next »</a></li></ul>
Sarath Kumar
തമിഴ് മലയാളം സിനിമ സങ്കേതങ്ങള്‍ ഒരുപാട് കാലമായി നല്ല സൗഹൃദത്തിലാണ്. മലയാള സിനിമയെ വലിയ അളവിലൊന്നും അതേപടി ഉള്‍ക്കൊള്ളാന്‍ തമിഴിന് സാധിച്ചിട്ടില്ലെങ്കിലും റീമേക്കുകളിലൂടെ അവര്‍ ഏറെ ആസ്വദിച്ചിട്ടുണ്ട്.

എന്നാല്‍ തമിഴ് സിനമകള്‍ എത്രയോ കാലമായ് മലയാളി പ്രേക്ഷകന്‍ കണ്ടുകൊണ്ടിരിക്കുന്നു. മലയാള സിനിമ മദിരാശിപട്ടണത്തില്‍ വളര്‍ന്നതുകൊണ്ടായിരിക്കാം ഇത്. അതുപോലെത്തന്നെ താരങ്ങളുടെ പോക്കുവരവുകളും പ്രസക്തമാണ്.

തമിഴ് സിനിമയുടെ വിപണി സാദ്ധ്യതകളും ട്രെന്റും മലയാളത്തിന് ഉള്‍ക്കൊള്ളുവാനാവുന്നതിലും എത്രയോ മീതെയാണ്. അതുകൊണ്ട് തന്നെ മലയാളി താരങ്ങളെ അവര്‍ ഏറ്റെടുക്കുന്നതുപോലെ തമിഴ് സൂപ്പര്‍ താരങ്ങളെ മലയാളത്തിനു പ്രയോജനപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.

മലയാളത്തിലെ ഒട്ടുമിക്ക നടിമാരും തമിഴില്‍ അഭിനയിച്ചവരാണ്. തമിഴ് തട്ടകം കയ്യടക്കിയ വരുമാണ്. മുരളി, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം , ജയസൂര്യ, തുടങ്ങി നിരവധി നടന്‍മാരും തമിഴില്‍ അഭിനയിച്ചിട്ടുണ്ട്്. തമിഴകത്തുനിന്നും കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പില്‍ക്കാലത്ത് ഇതില്‍ കുറവു വന്നു. എന്നാല്‍ അടുത്തകാലത്തായി മലയാളം ഏറ്റെടുത്ത നടനാണ് ശരത്ത് കുമാര്‍

അടുത്ത പേജില്‍
മലയാളികള്‍ നെഞ്ചേറ്റിയ കുങ്കന്‍

<ul id="pagination-digg"><li class="next"><a href="/news/04-sarath-kumar-tamil-actor-malayalam-2-aid0166.html">Next »</a></li></ul>
English summary
Tamil actor Sarath Kumar getting somany good charectors in Malayalam movie. He debuted in Malayalam with the historical film Pazhassiraja. He started his career in Tamil cinema playing negative roles, and later played minor roles in other movies. He was first chosen for the lead role in Suriyan, which was a success at the box office

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam