»   » സന്ദേശത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ ആലോചന

സന്ദേശത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ ആലോചന

Posted By:
Subscribe to Filmibeat Malayalam
Sathyan Anthikkad And Sreenivasan
'ഇനി നീ പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'...'.ഈ ഡയലോഗ് പോരെ സിനിമ ഏതെന്ന് മനസ്സിലാവാന്‍. എന്തായാലും പോളണ്ടിനെക്കുറിച്ച് ഇനിയും മിണ്ടാതിരിയ്‌ക്കേണ്ടെന്ന നിലപാടിലാണ് സത്യനും ശ്രീനിയുമെന്ന് തോന്നുന്നു.

മലയാളത്തിലെ എന്നത്തെയും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്ന സന്ദേശത്തിന് രണ്ടാം ഭാഗമൊരുക്കാനുള്ള ആലോചനയിലാണ് സത്യന്‍ അന്തിക്കാടും ശ്രീനിവാസനുമത്രേ.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താന്‍ ഇക്കാര്യം ശ്രീനിയുമായി സംസാരിയ്ക്കാറുണ്ടെന്നാണ് സത്യന്‍ പറയുന്നു. ആറ് വര്‍ഷത്തെ അനുഭവസമ്പത്തില്‍ നിന്നാണ് സന്ദേശം എന്നൊരു സിനിമ ജന്മമെടുത്തത്. മലയാളിയെന്ന എന്നും ചിരിപ്പിയ്ക്കുകയും ചിന്തിപ്പിയ്ക്കുകയും ചെയ്യുന്ന സന്ദേശത്തിന്റെ കഥ തുടരുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് സത്യന്‍ പറയുന്നു.

1991ല്‍ പുറത്തിറങ്ങിയ സന്ദേശത്തിലെ കോട്ടപ്പള്ളിയും കെആര്‍പിയും പ്രതിനിധീകരിച്ച രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാര്‍ക്കും ഇന്ന് കൂടുതല്‍ മൂല്യശോഷണം സംഭവിച്ചുവെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. സമകാലീന രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തില്‍ ആക്ഷേപഹാസ്യത്തിന് ഒരുപാട് സാധ്യതകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. അത് തന്നെയായിരിക്കും സത്യനെയും ശ്രീനിയെയും സന്ദേശത്തിന്റെ തുടര്‍ച്ചയ്ക്ക് പ്രേരിപ്പിയ്ക്കുന്നത്. "വര്‍ഗാധിപത്യവുംകൊളൊണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കല്‍ ആയിടുള്ള ഒരു മാറ്റ"വുമൊക്കെയായി സന്ദേശത്തിന് ഒരു ബാക്കികഥ ഉണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam