»   » മമ്മൂട്ടിയുടെ മകന്റെ ചിത്രം പൂര്‍ത്തിയായി

മമ്മൂട്ടിയുടെ മകന്റെ ചിത്രം പൂര്‍ത്തിയായി

Posted By:
Subscribe to Filmibeat Malayalam
Salman Dulquar
മെഗാസ്‌റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാവുന്ന സെക്കന്റ് ഷോയുടെ മുപ്പത്തഞ്ചുദിവസം നീണ്ട ചിത്രീകരണം കോഴിക്കോട്ട് പൂര്‍ത്തിയായി.പോണ്ടിച്ചേരി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായി പൂര്‍ത്തിയായ ചിത്രത്തില്‍ പുതുമുഖങ്ങളാണ് മുഖ്യകഥാപാത്രങ്ങളാവുന്നത്.


കോഴിക്കോട് നഗരത്തിന്റെ തിരക്കുകളില്‍ ലൈവായിയാണ് ചിത്രത്തിന്റെ പലസീനുകളും ചിത്രീകരിച്ചത്. തിരക്കഥയിലെ
പ്രത്യേകതകൊണ്ടുകൂടിയാണ് ഈ വിധം ചിത്രീകരിച്ചത്. ജയരാജിന്റെ സംവിധാനസഹായിയായി പ്രവര്‍ത്തിച്ച ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെക്കന്റ് ഷോയുടെ തിരക്കഥ, സംഭാഷണം ഒരുക്കിയത് വിനി
വിശ്വലാല്‍ എന്ന നവാഗതനാണ്. എംഒപിഎല്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിബി മലയില്‍ സംവിധാനം നിര്‍വ്വഹിച്ച വയലിനാണ് എംഒപിഎല്ലിന്റെ ആദ്യ മലയാള സംരംഭം.

ബാബുരാജ് ഈ ചിത്രത്തില്‍ ഇരട്ട വേഷങ്ങളില്‍ എത്തുന്നു. റഫ്യൂജി, ബോര്‍ഡര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ സുധീഷ് ബാരി ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുധീഷ് ബാരിയുടെ പ്രഥമ മലയാള ചിത്രമാണ് സെക്കന്റ് ഷോ.

ജീവിക്കാന്‍ വേണ്ടി എന്തു ജോലിയും ചെയ്യാന്‍ തയ്യാറായ് വരുന്ന ലാലു എന്ന നാട്ടുമ്പുറത്തുകാരന്റെ വേഷമാണ് ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്. സണ്ണി, ബിബിന്‍ , അനില്‍ ആന്റോ, മിഥുന്‍നായര്‍, കുഞ്ചന്‍ , അനീഷ് , വിജയകുമാര്‍, ഗോമതി നായര്‍ , രോഹിണി, നൂറ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


കൈതപ്രം, ചന്ദ്രശേഖരന്‍ എങ്ങണ്ടിയൂര്‍ എന്നിവരുടെ വരികള്‍ക്ക് നിഖില്‍, അവില്‍ ബാന്റും ചേര്‍ന്നാണ് സംഗീതമൊരുക്കുന്നത്. ക്യാമറ സുധീഷ് പപ്പു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് വൈക്കം, യൂത്തിന്റെ കഥ പറയുന്ന സെക്കന്റ് ഷോ ജനുവരിയില്‍ തിയറ്ററുകളിലെത്തും. താരപുത്രന്‍ നായകനാവുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. ദുല്‍ക്കര്‍ സല്‍മാന്റെ അടുത്ത ചിത്രം അന്‍വര്‍ റഷീദിനൊപ്പമാണ്.

English summary
Taking after his superstar father Mammootty, Dhulquar Salman will be making his debut in the Malayalam film industry with Second Show (life has a second chance), to release in January. Shooting of Second Show has completed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam