»   » ഷാജി കൈലാസ് വഴിതിരിയുന്നു

ഷാജി കൈലാസ് വഴിതിരിയുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/04-shaji-kailas-takes-diversion-good-sign-2-aid0032.html">Next »</a></li></ul>
Shaji Kailas-Prithviraj
ചുവടുകള്‍ പിഴച്ചത് എവിടെയാണെന്ന് സംവിധായകന്‍ ഷാജി കൈലാസ് തിരിച്ചറിയുന്നു. ഹിറ്റ്‌മേക്കറെന്ന പദവിയില്‍ നിന്ന് ഫ്‌ളോപ്പ് ഡയറക്ടറെന്ന നിലയിലേക്ക് വീണ സംവിധായകന്‍ വഴിതിരിയുകയാണ്. അവസാനമിറങ്ങിയ കിങ് ആന്റ് കമ്മീഷണര്‍ സമ്മിശ്രപ്രതികരണം ലഭിയ്ക്കുമ്പോള്‍ ഒരുചുവടുമാറ്റത്തിനുള്ള മൂഡിലാണ് ഷാജി.

കഥയില്‍ വലിയ വ്യത്യാസമില്ലാതെ ഒരേ ശൈലിയില്‍ ആക്ഷന്‍ സിനിമകളൊരുക്കിയതാണ് ഷാജിയ്ക്ക് വിനയായത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന സിംഹാസനം തന്റെ പതിവ് സിനിമകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതായിരിക്കുമെന്ന് സംവിധായകന്‍ ഉറപ്പുനല്‍കുന്നു.

തട്ടുപൊളിപ്പന്‍ ആക്ഷന്‍ സിനിമകളില്‍ നിന്നുംമാറി കുടുംബബപശ്ചാത്തലത്തില്‍ പകയും പ്രതികാരവും ഇഴചേര്‍ത്തൊരുസിനിമയൊരുക്കാനാണ് ഷാജിയുടെ തീരുമാനം.പുതിയ നീക്കം മലയാള സിനിമയ്ക്കും ഷാജി കൈലാസിനും ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

അച്ഛനും മകനും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥ കൂടിപറയുന്ന സിംഹാസനത്തില്‍ പൃഥ്വിയുടെ നായികയായെത്തുന്നത് ഐശ്വര്യ ദേവനാണ്. ബാംഗ്ലൂര്‍ മലയാളിയായ ഐശ്വര്യ ദേവന്റെ അഭിനയജീവിതത്തിന്റ തുടക്കം തമിഴകത്തായിരുന്നു. 'യുവാന്‍' എന്ന ചിത്രത്തില്‍ നായികയായിട്ടായിരുന്നു തുടക്കം.

നഷ്ടപ്പെട്ടുപോയ തന്റെ സിംഹാസനം വെട്ടിപ്പിടിയ്ക്കാന്‍ ഷാജി ശ്രമിയ്ക്കുന്നത് മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നാടുവാഴികളുടെ തിരക്കഥ പൊളിച്ചെഴുതിക്കൊണ്ടാണ്.
അടുത്തപേജില്‍
മോഹന്‍ലാലിന്റെ സിംഹാസനത്തില്‍ പൃഥ്വിരാജ്

<ul id="pagination-digg"><li class="next"><a href="/news/04-shaji-kailas-takes-diversion-good-sign-2-aid0032.html">Next »</a></li></ul>
English summary
Prithviraj plays a journalist in his new flick with Shaji Kailas.The scriptwriter of ‘Simhasanam’ is Shaji Kailas himself and it is the first time Shaji Kailas scripts a film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam