»   » ലീലയ്ക്ക് ശ്യാമപ്രസാദിന്റെ സംഗീതം

ലീലയ്ക്ക് ശ്യാമപ്രസാദിന്റെ സംഗീതം

Posted By:
Subscribe to Filmibeat Malayalam
 Shyamaprasad,
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ആര്‍ ഉണ്ണിയുടെ ലീല എന്ന കഥയെ അടിസ്ഥാനമാക്കി സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന ചിത്രം മുന്‍പേ വാര്‍ത്തകളിലിടം നേടിയിരുന്നു.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് ശ്യാമപ്രസാദാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ശ്യാമപ്രസാദിന് സംഗീതത്തോടുള്ള അഭിനിവേശം നന്നായി മനസ്സിലാക്കിയിട്ടുള്ളയാളാണ് രഞ്ജിത്ത്.

അതുകൊണ്ടു തന്നെയാണ് തന്റെ പുതിയ ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കാനുള്ള ചുമതല അദ്ദേഹം ശ്യാമപ്രസാദിന് കൈമാറിയിരിക്കുന്നത്.

താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെല്ലാം സംഗീതത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് ശ്യാമപ്രസാദ് ഉറപ്പു വരുത്താറുണ്ട്.

അദ്ദേഹത്തിന്റെ ചിത്രമായ ഒരേകടലില്‍ സംഗീതമൊരുക്കിയ ഔസേപ്പച്ചന് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.
എന്തായാലും ലീലയിലൂടെ ശ്യാമപ്രസാദ് സംഗീതരംഗത്തേയ്ക്കുള്ള തന്റെ അരങ്ങേറ്റം ഗംഭീരമാക്കട്ടെ എന്നാശംസിക്കാം.

English summary
Few in the industry did knew about director Shyamaprasad's enthusiasm for composing music. Many of his films has been accoladed with awards for best music, including his latest 'Ore Kadal' which featured music by Ouseppachan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam