ജഗതി വെറും ജോക്കറാകരുത്: ശ്രീകുമാര്‍

ജഗതിയുടെ വിമര്‍ശനത്തിനെതിരെ രഞ്ജിനി ഫാന്‍സ് രംഗത്തെത്തിയിരുന്നുവെങ്കിലും പ്രമുഖരാരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ രഞ്ജിനി അവതരിപ്പിക്കുന്ന ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയിലെ വിധികര്‍ത്താക്കളിലൊരാളായ ഗായകന്‍ എംജി ശ്രീകുമാര്‍ ഇപ്പോള്‍ ജഗതിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഒപ്പു മറ്റൊരു ഗായകനായ ശരത്തും രംഗത്തെത്തിയിട്ടുണ്ട്.
ജഗതി ജനങ്ങളുടെ മുന്നില്‍ വെറും ജോക്കറായി മാറരുതെന്നാണ് ശ്രീകുമാാര്‍ പറയുന്നത്. അന്ന് രഞ്ജിനിയെ പരിഹസിക്കുന്നതിനിടെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ വിധികര്‍ത്താക്കളെയും ജഗതി കളിയാക്കിയിരുന്നു. ഇതാണ് ശ്രീകുമാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഒരു സിനിമാ വാരികയിലെ അഭിമുഖത്തിലാണ് ജഗതിയ്‌ക്കെതിരെ ശ്രീകുമാര്‍ വാളെടുക്കുന്നത്. കുട്ടികളെ കളിയാക്കുകയും ദേഷ്യപ്പെടുകയും ഒക്കെ ചെയ്യുന്നത് അവരോടുള്ള സ്‌നേഹം കൊണ്ടാണ്. ഞാനും ശരത്തും ചിത്രയും കുട്ടികളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി അത് പാടിക്കൊടുത്താണ് തിരുത്തുന്നത്.
അടുത്ത പേജില്‍


Click it and Unblock the Notifications