twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അപൂര്‍വ്വ സൗഹൃദത്തിന്റെ കഥയുമായി പ്രകൃതി

    By Ravi Nath
    |

    Prakruthi
    പ്രകൃതിയും മനുഷ്യനും ചേരുന്ന ജൈവപരമായ ആത്മബന്ധം, പരസ്പര പൂരകങ്ങളായഈ സഹവര്‍ത്തിത്വമാണ് ജൈവികതയുടെ നിലനില്‍പ്തന്നെ. ഗോത്ര-ഗിരിവര്‍ഗ്ഗ മേഖലകളില്‍ അതിജീവനത്തിനുവേണ്ടി നടത്തിയ പോരാട്ടങ്ങളുടേയും ഉള്‍ക്കാടുകളില്‍ നടന്നുകൊണ്ടിരിക്കുന്ന സായുധകലാപങ്ങളുടെ ചരിത്രപരമായ വസ്തുതകള്‍ പരാമര്‍ശിക്കപ്പെടുന്ന ചിത്രമാണ് പ്രകൃതി.

    കാടിന്റെ മറവ് ഒരു വിഭാഗം മനുഷ്യരുടെ ജീവിത സുരക്ഷിതത്വത്തിന്റെ പാത തീര്‍ക്കുമ്പോള്‍ വിപ്‌ളവത്തിന്റെ പടയൊരുക്കങ്ങള്‍ക്കും കാട് കാവലാളായി. നിലനില്‍പുതന്നെയായിരുന്നു ഇരുകൂട്ടരുടേയും ലക്ഷ്യം, വെല്ലുവിളികള്‍ വ്യത്യസ്തമാണെങ്കിലും അതിജീവനം എന്നത് ഇരുവരേയും
    ഒന്നിപ്പിക്കുന്നു.

    ഇന്ത്യയില്‍ എക്കാലവും കാട് സായുധ കലാപങ്ങള്‍ക്കുള്ള പണിപ്പുരയായിരുന്നിട്ടുണ്ട്. ഗോത്ര ഗിരിവര്‍ഗ്ഗ സംസ്‌കൃതി ഇതിനു കാവലാളുമായി. കനി എന്ന ഗോത്രവര്‍ഗ്ഗ പെണ്‍കുട്ടിയും നഗരജീവിതത്തിന്റെ നന്മ തിന്മകളുടെ പ്രതിനിധിയായ പത്രപ്രവര്‍ത്തക സൈനയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തിന്റെ കഥ പറയുകയാണ് പ്രകൃതി എന്ന ചിത്രം.

    ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജി. അജയനാണ്. പ്രകൃതിയുടെ സ്വിച്ച്ഓണ്‍ കര്‍മ്മം സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്നു. ഇന്ത്യയുടെ പ്രധാനപ്പെട്ട വനമേഖലകളില്‍ ചിത്രീകരണം ആരംഭിച്ച സിനിമയില്‍ പ്രശസ്തസംവിധായകരായ എം.ജി.ശശിയും പ്രിയനന്ദനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    കേന്ദ്രകഥാപാത്രങ്ങളായ കനിയേയും സൈനയേയും അവതരിപ്പിക്കുന്നത് പുതുമുഖങ്ങളായ അശ്വിനി മാത്യുവും വര്‍ഷയുമാണ്. സിനിമ നാടക പ്രവര്‍ത്തകരുടേയും ചിത്രകാരന്‍മാരുടേയും കൂട്ടായ്മയായ സൈലന്‍സ് എന്ന സംഘടനയുടെ പ്രഥമ ചലച്ചിത്ര സംരഭമാണിത്.

    നൗഷാദ് ഷെറീഫ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്ര സംയോജനം ബീന പോള്‍, കലാസംവിധാനം അഭിലാഷ് ഉണ്ണി, ബിജിപാലിന്റേതാണ് സംഗീതം.

    English summary
    Prakruti film seeks the organic relationship between nature and man. It narrates the struggles of tribal people and other aboriginals of India for land being fought throughout this country in the background of a story which tells an intimate relationship between two girls
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X