»   » ഇരുട്ടിവെളുത്തപ്പോള്‍ തപസ്സിക്ക് 60 ലക്ഷം

ഇരുട്ടിവെളുത്തപ്പോള്‍ തപസ്സിക്ക് 60 ലക്ഷം

Posted By:
Subscribe to Filmibeat Malayalam

രണ്ടു പടം ഹിറ്റായാല്‍ തലക്കനം കൂടുന്നവരാണ് സിനിമാതാരങ്ങളെന്ന് പണ്ടേ ഒരാക്ഷേപമുണ്ട്. ഇനിയിപ്പോള്‍ തലക്കനം കൂടിയില്ലെങ്കിലും പ്രതിഫലം കൂടാറുണ്ടെന്ന കാര്യം നിര്‍മാതാക്കള്‍ സ്വകാര്യമായിപറഞ്ഞുതരും.

Tapasee
തെന്നിന്ത്യയിലാകെ ഓടിനടന്ന് അഭിനയിക്കുന്ന തപസി പാനുവിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. തെലുങ്കിലും തമിഴിലുമൊക്കെയായി ഒന്നുരണ്ട് ഹിറ്റ് കിട്ടിയതിന് പിന്നാലെ തപസി തന്റെ പ്രതിഫലവും ഉയര്‍ത്തിയിരിക്കുകയാണ്.

മിസ്റ്റര്‍ പെര്‍ഫെക്ട് എന്ന ചിത്രം ഹിറ്റായതിന് പിന്നാലെയാണ് തപസി തന്റെ റേറ്റും ഉയര്‍ത്തിയിരിക്കുന്നത്. ഇതുവരെ 38-42 ലക്ഷം രൂപയ്ക്ക് വരെ അഭിനയിച്ചിരുന്ന നടി തന്നെ സമീപിച്ച പുതിയ തെലുങ്ക് നിര്‍മാതാവിനോട് ചോദിച്ചത് 60 ലക്ഷം രൂപയാണത്രേ. പ്രതിഫലമായി അരക്കോടി രൂപയും പിന്നെ അല്ലറചില്ലറ ചെലവുകള്‍ക്കായി പത്ത് ലക്ഷം രൂപയും.

പ്രതിഫലത്തുക കേട്ട് തപസ്സിയെ നായികയാക്കാന്‍ താത്പര്യപ്പെട്ടെത്തിയ നിര്‍മാതാവ് ഞെട്ടിയെന്നാണ് ടോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ഇത്ര വമ്പന്‍ തുക കൊടുത്ത വിരലിലെണ്ണാവുന്ന ഹിറ്റ് മാത്രം സ്വന്തമുള്ള അഭിനയിച്ച നടിയെ നായികയാക്കേണ്ടെന്ന് ഈ നിര്‍മാതാവ് തീരുമാനിച്ചതായും സൂചനകളുണ്ട്.

തമന്നയും സാമന്തയുമെല്ലാം 60-7- ലക്ഷം രൂപ വാങ്ങുന്ന തെലുങ്ക് സിനിമയില്‍ തപസ്സി ചോദിച്ചത് അത്ര കൂടുതലാണോയെന്ന് സംശയിക്കുന്നവരുണ്ടാകും. എന്നാലിവരൊന്നും ഒരുരാത്രി ഇരുട്ടിവെളുത്തപ്പോള്‍ പ്രതിഫലം കൂട്ടിയവരെല്ലെന്നതാണ് സത്യം.

English summary
With just one hit to her credit in Tollywood, Tapasee Pannu seems to have thought that it is enough to hike her fees. The hot lass, who tasted her first success in Mr Perfect, has started demanding more from her usual price from the producers

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam