twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പണ്ഡിറ്റിനെ കാണാന്‍ 20കി.മി താണ്ടി ടെക്കികള്‍

    By Lakshmi
    |
    <ul id="pagination-digg"><li class="previous"><a href="/news/04-techies-throng-theater-to-watch-santosh-film-1-aid0031.html">« Previous</a>

    Santhosh Pandit
    തിരുവനന്തപുരത്തെ ടെക്കികളുടെ കേന്ദ്രമായ കഴക്കൂട്ടത്തുനിന്നാണ് കൂടുതല്‍പ്പേരും സന്തോഷ് പണ്ഡിറ്റ് ചിത്രം കാണാന്‍ ശക്തിയിലെത്തുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് ശക്തിയില്‍ മാത്രമാണ് സന്തോഷിന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ പുതിയ താരോദയം കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഇവിടെയത്തിയേ പറ്റു.

    വരുന്നതിലേറെയും യുവാക്കളാണത്രേ. കഴക്കൂട്ടത്തുനിന്നും 20കിലോമീറ്ററോളം യാത്രചെയ്താണ് ഇവര്‍ ശക്തിയില്‍ സന്തോഷ്ചിത്രം കാണാനെത്തുന്നത്. കൂട്ടംകൂട്ടമായിട്ടാണത്രേ യുവാക്കള്‍ പടംകാണാനെത്തുന്നത്. കൂടുതലും ഐടി പ്രൊഫഷണലുകളാണത്രേ ഇക്കൂട്ടത്തിലുള്ളത്. പക്ഷേ ആരും പടം ക്ഷമയോടെയിരുന്ന് കാണുന്നില്ലെന്നത് മറ്റൊരു കാര്യം.

    തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ അല്‍പം രസം അതാണത്രേ പലരും പടം കാണാനെത്തുന്നതിന് പിന്നിലെ രഹസ്യം. തിയേറ്ററില്‍ പടം തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ അത് തീരുന്നതുവരെ കൂവലും കമന്റടിയും തന്നെയാണത്രേ പരിപാടി. സന്തോഷിന്റെ ഓരോ ഡയലോഗുകള്‍ക്കും വന്‍ കൂവലും തെറിയഭിഷേകവുമാണത്രേ ലഭിയ്ക്കുന്നത്.

    വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ചിത്രത്തിന് കാണികള്‍ കൂവുന്നത്. ശക്തിയില്‍ ദിവസം നാലുഷോയാണുള്ളത്. നവംബര്‍ രണ്ടാംവാരത്തിലും പ്രദര്‍ശനം തുടരുമെന്നാണ് സൂചന.

    ആദ്യപേജില്‍

    പണ്ഡിറ്റ് ചിത്രം നാട്ടാര്‍ക്ക് അമ്പരപ്പ്

    <ul id="pagination-digg"><li class="previous"><a href="/news/04-techies-throng-theater-to-watch-santosh-film-1-aid0031.html">« Previous</a>

    English summary
    Youths throngs at Nedumangadu Sakthi Cinema to watch 'alien star' Santhosh Pandit's film Krishnanum Radhayum. Most of the youths are techies from Kazhakkoottam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X