twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീരപുത്രനില്‍ ഇടശേരിയുടെ വരികള്‍

    By Ravi Nath
    |

    Veeraputhram
    അബ്ദുറഹ്മാന്‍ സാഹിബിന്റെ വീരകഥ പറയുന്ന പി.ടി കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന വീരപുത്രന്റെ ഓഡിയോ റിലീസിംഗ് തിരുവനന്തപുരത്ത് നടന്നു. അഞ്ചുഗാനങ്ങളടങ്ങിയ ഓഡിയോ സിഡി മാതൃഭൂമി മ്യൂസിക്കാണ് പുറത്തിറക്കിയത്.

    തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.പി. അനില്‍കുമാര്‍ മാതഭൂമി ഇലക്ട്രോണിക്‌സ് മീഡിയ മാനേജര്‍ കെ.ആര്‍.പ്രമോദിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ഐ.ടി എല്‍ .പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിദ്ദിഖ് അഹമ്മദ് നിര്‍മ്മിക്കുന്ന വീരപുത്രനിലെ ഗാനങ്ങള്‍ രചിച്ചത് റഫീഖ് അഹമ്മദാണ്. സംഗീത സംവിധാനം നിര്‍വ്വഹിച്ചത് രമേശ് നാരായണന്‍.

    ഇടശ്ശേരി, മോയിന്‍കുട്ടി വൈദ്യര്‍, അംശി നാരായണപിളള തുടങ്ങിയവരുടെ കാവ്യഗീതങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യേശുദാസ്, ശങ്കര്‍ മഹാദേവന്‍, എം.ജി ശ്രീകുമാര്‍, ശ്രേയഘോഷാല്‍, എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചത്.

    സംവിധായകന്‍ കെ.പി. കുമാരന്‍, സംഗീത സംവിധായകന്‍ ശരത്, മുന്‍മന്ത്രി എം.എ.ബേബി, മന്ത്രി എ.പി.അനില്‍ കുമാര്‍, ടി. ബാലകൃഷ്ണന്‍, ഐ.എ.എസ് എന്നിവരാണ് ഓരോ ഗാനം വീതം അഞ്ചു ഗാനങ്ങളും സദസ്സിന് പരിചയപ്പെടുത്തിയത്.

    ചിത്രത്തിലെ താരങ്ങളായ നരേന്‍, ലക്ഷ്മി ഗോപാലസ്വാമി, നിഷാന്ത് സാഗര്‍, സുധീഷ്, മാള അരവിന്ദന്‍, രവിവള്ളത്തോള്‍, ഷാനവാസ്, സംവിധായകന്‍ ഹരികുമാര്‍, വി.ആര്‍. ഗോപിനാഥ്, വിനോദ് മങ്കര, സുരേഷ് കുമാര്‍, എന്നിവര്‍ ചടങ്ങിനെത്തിയിരുന്നു. രമേശ് നാരായണന്‍ ചടങ്ങില്‍ ഗസല്‍ ആലപിച്ചു. പോസ്‌റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ വീരപുത്രന്‍ ഉടന്‍ തിയറ്ററുകളിലെത്തും.

    English summary
    P.T.Kunju Muhammed’s directorial movie Veeraputran,based on a story written by N. P. Mohammed based on the life of freedom fighter Mohammed Abdul Rahiman.Narain play as the protagonist.This film tells about the events took place from 1921 to 1945 in malabar kerala.The audio of Veeraputran was launched at Trivandapuram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X