twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശേഷംനല്ല ചിത്രം, മുരളി നടന്‍, സുഹാസിനി നടി

    By Super
    |

    തിരുവനന്തപുരം: 2001 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ടി.കെ.രാജീവ്കുമാര്‍ സംവിധാനം ചെയ്ത ശേഷത്തിന് ലഭിച്ചു.

    മികച്ച നടന്‍ മുരളി

    പ്രിയനന്ദനന്റെ നെയ്ത്തുകാരന്‍എന്ന ചിത്രത്തിലെ അപ്പമേസ്ത്രി എന്ന കഥാപാത്രത്തെ അവ-ത-രി-പ്പി-ച്ച-തി-നാ-ണ് മുരളിയ്ക്ക് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയത്.

    സുഹാസിനി മികച്ച നടി

    എം.ടി.യുടെ വാനപ്രസ്ഥം എന്ന കഥയെ അടിസ്ഥാനമാക്കി നവാഗതനായ കണ്ണന്‍ സംവിധാനം ചെയ്ത തീര്‍ഥാടനത്തിലെ നായികയുടെ അഭിനയത്തിനാണ് സുഹാസിനി നല്ല നടിയായത്.

    ടി.വി. ചന്ദ്രന്‍ മികച്ച സംവിധായകന്‍

    ഡാനിയുടെ സംവിധാനത്തിനാണ് ടി.വി. ചന്ദ്രന് മികച്ച സംവിധായകനുള്ള അവാര്‍ഡ്.

    ജയ-റാ-മി-ന്- പ്ര-ത്യേക അവാര്‍ഡ്

    തീര്‍-ഥാ-ട-നം, ശേ-ഷം- എന്നീ ചി-ത്ര-ങ്ങ-ളി-ലെ അ-ഭി-ന-യ--ത്തി-ന് ജയ-റാം ജൂറി-യു-ടെ പ്ര-ത്യേ-ക അവാര്‍-ഡി-ന്- അര്‍--ഹ-നാ-യി.

    മികച്ച രണ്ടാ-മ-ത്തെ ചി-ത്രം കമല്‍ സംവി-ധാ-നം ചെ-യ്ത മേ-ഘ-മല്‍-ഹാര്‍ ആണ്. ജന-പ്രി-യ ചി-ത്ര-ത്തി-നു-ള്ള അവാ-ര്‍-ഡ് രാവ-ണ-പ്ര-ഭുവിനാ-ണ്.

    ഇതു രണ്ടാംവട്ടമാണ് സുഹാസിനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. മുമ്പ് ആധാരം,കാണാക്കിനാവ്, താലോലം എന്നിവയ്ക്ക് മുരളി മികച്ച നടനുള്ള പുരസ്കാരം നേടിയിരുന്നു.

    മിക-ച്ച രണ്ടാ-മ-ത്തെ ന-ട-നു-ള്ള അവാര്‍-ഡ് കൊ-ച്ചി-ന്‍ ഹനീ-ഫയ്ക്കാണ്. ചി-ത്രം സൂ-ത്ര-ധാ-ര-ന്‍. നെ-യ്-ത്തു-കാ-ര-നി-ലെ അഭി-ന-യ-ത്തി-ന് സോ-ണ നായര്‍ മിക-ച്ച- രണ്ടാ-മ-ത്തെ നടി-യ്ക്കു-ള്ള അവാര്‍-ഡ് നേ-ടി.

    മിക-ച്ച ഗാന-ര-ച-യി-താ-വ്- ഗിരീ-ഷ് പുത്ത---ഞ്ച-രി (രാ-വ-ണ-പ്രഭു). മിക-ച്ച സംഗീ-ത സം-വി-ധാ-യ-കന്‍ എം. ജി. രാധാ-കൃ-ഷ്ണന്‍ (അഛ-നെ-യാ-ണെ-നി-ക്കി-ഷ്ടം).

    മികച്ച സിനിമാപുസ്തകത്തിനുള്ള അവാര്‍ഡ് സുധാവാര്യര്‍ക്കാണ്. മികച്ച ചലച്ചിത്രസംബന്ധിയായ ലേഖനത്തിന് ഇക്കുറി അവാര്‍ഡില്ല.

    പ്രിയദര്‍ശന്‍ അധ്യക്ഷനായുള്ള സമിതിയാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്. സാംസ്കാരിക മന്ത്രി ജി കാര്‍ത്തികേയന്‍ പത്ര സമ്മേളനത്തിലാണ് അവാര്‍ഡുകള്‍ വെളിപ്പെടുത്തിയത്. ഏപ്രില്‍ 24 ബുധനാഴ്ചയാണ് ജൂറി അംഗങ്ങള്‍ ചിത്രങ്ങള്‍ കണ്ട് പൂര്‍ത്തിയാക്കിയത്. പ്രീയദര്‍ശന് പുറമേ യു, എ ഖാദര്‍, ഡോ. രാജേന്ദ്രബാബു, ശിവപ്രസാദ്, രാജീവ് മേനോന്‍, കവിതാ ലങ്കേഷ്, എസ് . ഭാസുര ചന്ദ്രന്‍ എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

    നല്ല കുട്ടികളുടെ ചിത്രം: പുലര്‍വെട്ടം (സംവിധായകന്‍ - ഹരികൂമാര്‍)
    മികച്ച ഗായകന്‍: യേശുദാസ് (രാവണപ്രഭു)
    മികച്ച ഗായിക:കെ എസ് ചിത്ര (തീര്‍ത്ഥാടനം)
    മികച്ച അപഗ്രഥന സ്വഭാവമുള്ള ചലച്ചിത്ര പുസ്തകം - സിനിമയുടെ വര്‍ത്തമാനം ( ഒ കെ ജോണി)

    മികച്ച ബാല താരം: കൃഷ്ണ (സാരി)
    നല്ല കഥ: ടി കെ രാജീവ് കുമാര്‍ (ശേഷം)
    നല്ല തിരക്കഥ: കമല്‍ (മേഘമല്‍ഹാര്‍)
    നല്ല സിനിമാട്ടോഗ്രാഫി:ജയന്‍ കെ ജി (ഡാനി)

    നല്ല പശ്ചാത്തല സംഗീതം:കൈതപ്രം വിശ്വനാഥ് (കണ്ണകി)
    നല്ല എഡിറ്റിംഗ്:ശ്രീധര്‍ പ്രസാദ് (ശേഷം)
    നല്ല ശബ്ദലേഖനം:സായ്മോന്‍ സെല്‍വരാജ് (ശേഷം)
    നല്ല കളര്‍ ലാബ്: ചിത്രാഞ്ജലി സ്റുഡിയൊ (ശേഷം)
    നല്ല വസ്താലങ്കാരം:സബിതാ ജയരാജ് (കണ്ണകി)

    Read more about: awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X