»   » സീനിയേഴ്‌സിന്റെ മദ്യപാന പോസ്റ്റര്‍ വിവാദത്തില്‍

സീനിയേഴ്‌സിന്റെ മദ്യപാന പോസ്റ്റര്‍ വിവാദത്തില്‍

Posted By:
Subscribe to Filmibeat Malayalam
Seniors Poster
കാമ്പസ് ചിത്രമായ സീനിയേഴ്‌സിന്റെ മദ്യപാന പോസ്റ്റര്‍ വിവാദമാകുന്നു. എസ്ബി കോളെജിന്റെ ടവറിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച മദ്യപാന രംഗമാണ് വിവാദമാകുന്നത്.

കോളജിന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിലിരുന്ന് ഒരു സംഘം മദ്യപിക്കുന്ന ചിത്രമടങ്ങിയ പോസ്റ്റര്‍ സംസ്ഥാനത്തുടനീളം സിനിമയുടെ പ്രചരണത്തിനായി പതിച്ചിട്ടുണ്ട്. കേരളത്തിലെ മഹത്തരവും പാരമ്പര്യവുമുളള കലാലയമായ എസ്ബി കോളജിന്റെ പേരും ചിത്രവും മദ്യപാനരംഗം ചിത്രീകരിക്കാന്‍ സിനിമാ നിര്‍മാതാക്കള്‍ ഉപയോഗിച്ചതിനെതിരേ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

കോളജിന്റെ പശ്ചാത്തലത്തില്‍ ഈ സിനിമ ചിത്രീകരിക്കാന്‍ ആരും അനുവാദം ചോദിക്കുകയോ ചിത്രീകരണം നടക്കുകയോ ചെയ്തിട്ടില്ലെന്ന് കോളെജ് അധികൃതരും പറയുന്നു. ഈ സാഹചര്യത്തില്‍ കോളജ് കാമ്പസിന്റെ പശ്ചാത്തലം സിനിമയില്‍ ദുര്‍വിനയോഗം ചെയ്യുകയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

എസ്ബി കോളജിന്റെ പശ്ചാത്തലത്തില്‍ മദ്യപാനരംഗം ചിത്രീകരിച്ച സിനിമയുടെ അണിയറക്കാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നു മദ്യവിരുദ്ധ ജനകീയ സമരസമിതി ചങ്ങനാശേരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

മദ്യപാനരംഗം കോളജ് കാമ്പസിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചത് അപലപനീയമാണെന്നും സമിതി അഭിപ്രായപ്പെട്ടു. സച്ചി-സേതു കൂട്ടുകെട്ടില്‍ തയ്യാറായ തിരക്കഥയില്‍ യുവസംവിധായകന്‍ വൈശാഖ് ആണ് സീനിയേഴ്‌സ് സംവിധാനം ചെയ്തിരിക്കുന്നത്.

English summary
The new movie directed by young director Vysakh, Seniors' poster is in a raw,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam